Quantcast

'ഏത് കേസിലാ ?'; രാഹുൽ മാങ്കൂട്ടത്തലിനെ കസ്റ്റഡിയിൽ എടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പൊലീസ് ബലം പ്രയോഗിക്കുന്നതോ രാഹുൽ പ്രതിരോധിക്കുന്നതോ ദൃശ്യങ്ങളിൽ ഇല്ല

MediaOne Logo

Web Desk

  • Updated:

    2026-01-11 15:26:22.0

Published:

11 Jan 2026 8:10 PM IST

ഏത് കേസിലാ ?; രാഹുൽ മാങ്കൂട്ടത്തലിനെ കസ്റ്റഡിയിൽ എടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
X

പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിനെ കസ്റ്റഡയിൽ എടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാലക്കാട് റോബിൻസൺ റോഡിലെ കെപിഎം ഹോട്ടലിലെ 2002 മുറിയിൽ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.

രാഹുൽ മാങ്കൂട്ടത്തിൽ താമസിക്കുന്ന മുറിക്ക് മുന്നിലെത്തി പൊലീസ് ആദ്യം ബെല്ലിൽ അമർത്തുകയും പിന്നീട് വാതിലിൽ മുട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. അൽപസമയത്തിന് ശേഷം റൂമിന്റെ മുറി തുറക്കുന്നുണ്ട്. മുറി തുറന്ന ഉടൻ പൊലീസ് സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ 'സാറിനെ പത്തനംതിട്ടയിലെ ഒരു കേസിൽ അറസ്റ്റു ചെയ്യുകയാണെ'ന്ന് പറയുന്നുണ്ട്. ഏത് കേസിൽ എന്ന് തിരിച്ച് ചോദിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് കാണാം. ഒരു മിനുട്ട് റെഡിയായിക്കോട്ടെ എന്ന് പറഞ്ഞ് റൂമിലേക്ക് പോവുന്ന രാഹുലിന് ഒപ്പം ഉദ്യോഗസ്ഥരും റൂമിലേക്ക് പോവുന്നുണ്ട്. ഡ്രസ് എന്തെങ്കിലും എടുക്കേണ്ടതുണ്ടോ എന്നും ചോദിക്കുന്നുണ്ട്. പിന്നീട് രാഹുലുമായി പൊലീസ് സംഘം മടങ്ങുകയാണ്. പൊലീസ് ബലം പ്രയോഗിക്കുന്നതോ രാഹുൽ പ്രതിരോധിക്കുന്നതോ ദൃശ്യങ്ങളിൽ ഇല്ല.

പൊലീസ് വളരെ രഹസ്യമായാണ് രാഹുൽ മാങ്കൂട്ടത്തലിനെ കസ്റ്റഡിയിലെടുക്കാൻ എത്തിയത്. എസ്‌ഐടിയിലെ മുഴുവൻ ഉദ്യോഗസ്ഥർ പോലും കസ്റ്റഡി വിവരം അറിഞ്ഞിരുന്നില്ല. മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകുന്നു, ഡിജിപി എഐജി പൂങ്കുഴലിക്ക് നിർദേശം നൽകുന്നു. പൂങ്കുഴലിക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥരെയാണ് പാലക്കാട്ടേക്ക് വിട്ടത്. മുതിർന്ന ഉദ്യോഗസ്ഥർ ഈ സംഘത്തിൽ ഉണ്ടായിരുന്നില്ല. പാലക്കാട് എത്തിയ ശേഷമാണ് ഡിവൈഎസ്പി മുരളീധരനെ വിവരം അറിയിക്കുന്നത്. കസ്റ്റഡിയിൽ എടുക്കാൻ പോവുന്നത് എംഎൽഎ ആയതുകൊണ്ടാണ് ഡിവൈഎസ്പിയെ സംഘത്തിന്റെ ഭാഗമാക്കിയത്. പാലക്കാടുള്ള മറ്റ് ഉദ്യോഗസ്ഥരോട് മയക്കുമരുന്ന് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോവുന്നു എന്നാണ് പറഞ്ഞിരുന്നത്.

TAGS :

Next Story