മുൻ ദേശീയ ഫുട്‌ബോൾ താരം മലപ്പുറം അസീസ് അന്തരിച്ചു
സർവീസസ്, കർണാടക, മുഹമ്മദൻസ് സ്‌പോർട്ടിങ് ടീമുകളുടെ ക്യാപ്റ്റനായിരുന്നു.

മുൻ ദേശീയ ഫുട്ബാൾ താരം മക്കരപറമ്പ് കാവുങ്ങൽ അബദുൽ അസീസ് (മലപ്പുറം അസീസ് ) (73 ) അന്തരിച്ചു. ഖബറടക്കം രാവിലെ 11 മണിക്ക് മക്കരപ്പറമ്പ് ടൗൺ ജുമാ മസ്ജിദിൽ നടക്കും.
സർവീസസ്, കർണാടക, മുഹമ്മദൻസ് സ്‌പോർട്ടിങ് ടീമുകളുടെ ക്യാപ്റ്റനായിരുന്നു. സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയ ആദ്യ കേരള ടീമിലെ അംഗം കെ. ചേക്കു സഹോദരനാണ്.
Next Story
Adjust Story Font
16

