Quantcast

അമൃതാനന്ദമയി മഠത്തിൽ വിദേശവനിത തൂങ്ങിമരിച്ച നിലയില്‍

അമൃതാനന്ദമയിക്ക് ആത്മഹത്യാ കുറിപ്പ് എഴുതിയതിന് ശേഷമായിരുന്നു ഫിന്‍ലാന്‍ഡ് സ്വദേശിനി തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-07-07 04:26:39.0

Published:

6 July 2021 5:02 PM GMT

അമൃതാനന്ദമയി മഠത്തിൽ വിദേശവനിത തൂങ്ങിമരിച്ച നിലയില്‍
X

കൊല്ലം കരുനാ​ഗപ്പള്ളി വവ്വാക്കാവ് അമൃതാനന്ദമയി മഠത്തില്‍ വിദേശിയായ അന്തേവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫിന്‍ലാന്‍ഡ് സ്വദേശിനി ക്രിസ്റ്റ എസ്റ്റര്‍ കാര്‍വോ (52) നെയാണ് അമൃതപുരി ആശ്രമത്തിന്‍റെ ഭാഗമായ അമൃത സിന്ധു എന്ന കെട്ടിടത്തില്‍ ചൊവ്വാഴ്ച വൈകിട്ട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ‌‌ഉടന്‍ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു.

അമൃതാനന്ദമയിക്ക് ആത്മഹത്യ കുറിപ്പ് എഴുതിയതിന് ശേഷമായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. എന്റെ കടമകളെല്ലാം കഴിഞ്ഞെന്നും എന്റെ അമ്മയെ സുരക്ഷിമായി നോക്കണമെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു.

TAGS :

Next Story