Quantcast

കോവളത്ത് സ്വകാര്യ ഹോട്ടലിൽ വിദേശി പുഴുവരിച്ച നിലയിൽ

അമേരിക്കൻ പൗരനായ ഇർവിൻ ഫോക്‌സിനെയാണ് ബീച്ചിനു പിന്നിലെ ഹോട്ടലിൽ അവശനിലയിൽ കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2021-11-22 19:23:11.0

Published:

22 Nov 2021 7:19 PM GMT

കോവളത്ത് സ്വകാര്യ ഹോട്ടലിൽ വിദേശി പുഴുവരിച്ച നിലയിൽ
X

കോവളത്ത് സ്വകാര്യ ഹോട്ടലിൽ വിദേശിയെ പുഴുവരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കൻ പൗരനായ ഇർവിൻ ഫോക്‌സിനെ(77)യാണ് ബീച്ചിനു പിന്നിലെ ഹോട്ടലിൽ അവശനിലയിൽ കണ്ടെത്തിയത്.

ഒരു വർഷം മുൻപ് കോവളത്തെത്തിയ ഇദ്ദേഹം വീഴ്ചയിൽ പരുക്ക് പറ്റി ചികിത്സയിൽ കഴിയുകയായിരുന്നു. കോവളം പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ ബീച്ച് പരിശോധനക്കിടെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മുറിക്കുള്ളിൽ മലമൂത്ര വിസർജ്യങ്ങൾക്കുള്ളിലാണ് കിടന്നിരുന്നത്. ആഹാരമോ പരിചരണമോ ലഭിക്കാതെ അവശനിലയിലായിരുന്നു. പൊലീസ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story