Quantcast

പ്രതികളെ രക്ഷിക്കാൻ കൈക്കൂലി; ഫോറസ്റ്റ് റേഞ്ച് ഓഫീസർ പിടിയിൽ

രണ്ടു പ്രതികളുടെ ബന്ധുക്കളിൽനിന്ന് നേരിട്ടും ഗൂഗിൾ പേ വഴിയും സുധീഷ് കുമാർ പണം വാങ്ങി.

MediaOne Logo

Web Desk

  • Published:

    7 April 2025 9:26 PM IST

Forest Range Officer Arrested for Bribe
X

തിരുവനന്തപുരം: പ്രതികളെ രക്ഷിക്കാൻ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ പിടികൂടി വിജിലൻസ്. പാലോട് റേഞ്ച് ഓഫീസർ സുധീഷ് കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പരുത്തിപ്പാറ റേഞ്ച് ഓഫീസർ ആയിരുന്ന സമയത്ത് നടന്ന കേസിലെ പ്രതികളെയാണ് പണം വാങ്ങി രക്ഷിക്കാൻ നോക്കിയത്.

ഇരുതലമൂരിയെ കടത്തിയതായിരുന്നു കേസ്. ഇതിലെ രണ്ടു പ്രതികളുടെ ബന്ധുക്കളിൽനിന്ന് നേരിട്ടും ഗൂഗിൾ പേ വഴിയും സുധീഷ് കുമാർ പണം വാങ്ങി. കോടതിയിൽ ഹാജരാക്കിയ റേഞ്ച് ഓഫീസറെ റിമാൻഡ് ചെയ്തു.

TAGS :

Next Story