സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയില്‍ ചേര്‍ന്നു
വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് പാർട്ടി മാറ്റമെന്ന് എസ്.രാജേന്ദ്രൻ

തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയില്‍ ചേര്‍ന്നു.തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് രാജേന്ദ്രനെ സ്വീകരിച്ചു.
വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് പാർട്ടി മാറ്റമെന്ന് എസ്.രാജേന്ദ്രൻ അംഗത്വം സ്വീകരിച്ച ശേഷം പ്രതികരിച്ചു. ദീർഘകാലം രാഷ്ട്രീയ പ്രവർത്തനം നടത്തി. കുറച്ചു കാലം രാഷ്ട്രീയ രംഗത്ത് ഉണ്ടായില്ല.ദീർഘകാലം പ്രവർത്തിച്ച പാർട്ടിയെ ചതിക്കുകയോ വിശ്വാസ വഞ്ചന നടത്തുകയോ ഇത് വരെ ചെയ്തിട്ടില്ല.എ.രാജക്കെതിരെ പ്രവത്തിച്ചു എന്ന് ഒരു പാർട്ടി സമ്മേളനത്തിൽ പോലും ചർച്ച വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മുമായി കുറേ കാലമായി അകലം പാലിക്കുകയാണ് എസ്.രാജേന്ദ്രന്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ.രാജക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന പേരിലാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചെന്ന് രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാന പ്രസിഡന്റിനെ കണ്ട് സംസാരിച്ചിരുന്നുവെന്നത് ഒരു വസ്തുതയാണെന്നും എല്ലാവരുടെയും അഭിപ്രായമറിഞ്ഞതിന് ശേഷമാണ് അന്തിമതീരുമാനമാകുകയെന്നും രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

