Quantcast

"കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നതിൽ ദുരൂഹത"; എസ് രാജേന്ദ്രൻ

മൂന്നാറിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പല ശ്രമങ്ങളും നടത്തിയതാണ്

MediaOne Logo

Web Desk

  • Published:

    26 Nov 2022 9:31 AM GMT

കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നതിൽ ദുരൂഹത; എസ് രാജേന്ദ്രൻ
X

ഇടുക്കി: തനിക്കെതിരെ നടക്കുന്ന നീക്കങ്ങളിൽ ദുരൂഹതയുണ്ടെന്ന് ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രൻ. താനുൾപ്പടെ ഏതാനും പേരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നതിൽ ദുരൂഹതയുണ്ട്. മൂന്നാറിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പല ശ്രമങ്ങളും നടത്തിയതാണ്. സർക്കാരിന് ഈ പ്രശ്നം നേരത്തെ പരിഹരിക്കാമായിരുന്നു. ഭൂപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. ഏഴ് ദിവസത്തിനകം വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് എസ് രാജേന്ദ്രന്റെ പ്രതികരണം.

രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാനഗറിലെ ഒൻപത് സെന്റ് ഭൂമി പുറമ്പോക്കാണെന്നു ചൂണ്ടിക്കാട്ടിയാണ് ഏഴു ദിവസത്തിനകം ഒഴിഞ്ഞുപോകാൻ സബ് കലക്ടർ നോട്ടിസ് പുറത്തിറക്കിയത്. ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമയുടെ നിർദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫിസറാണ് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത്. ഇക്കാനഗറിലെ എട്ട് സെന്റ് സ്ഥലത്താണ് രാജേന്ദ്രൻ കുടുംബസമേതം വീടുവച്ച് താമസിക്കുന്നത്. നിർദേശിച്ച സമയത്തിനകം ഒഴിഞ്ഞുപോയിട്ടില്ലെങ്കിൽ ബലമായി ഒഴിപ്പിക്കുമെന്ന് നോട്ടിസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥലം ഒഴിപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി റവന്യു വകുപ്പിനോട് സംരക്ഷണം തേടുകയും ചെയ്തിട്ടുണ്ട്.

ഇക്കാനഗറിലെ സർവേ നമ്പർ 843, 843/മ എന്നിവിടങ്ങളിലെ 25 ഏക്കറോളം ഭൂമി വൈദ്യുതി വകുപ്പിന്റേതാണെന്നാണ് ബോർഡ് അവകാശപ്പെടുന്നത്. ഇവിടത്തെ ഭൂമി പതിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് ഇക്കാനഗർ സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇദ്ദേഹം സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

TAGS :

Next Story