ആക്രി തട്ടിപ്പുകേസിൽ ആർ.എസ്.എസ് മുൻ ദേശീയ നേതാവ് കണ്ണനും ഭാര്യയും അറസ്റ്റിൽ
സ്‌ക്രാപ് വാഗ്ദാനം ചെയ്ത് കണ്ണൻ 3.51 കോടി രൂപ തട്ടിയതായാണ് വിവരം.

പാലക്കാട്: ആക്രി തട്ടിപ്പുകേസിൽ ആർ.എസ്.എസ് മുൻ ദേശീയ നേതാവ് കെ.സി കണ്ണനും (60) ഭാര്യ ജീജാ ഭായിയും (48) അറസ്റ്റിൽ. മൂന്നരക്കോടി രൂപ തട്ടിയെടുത്തെന്ന ആന്ധ്ര സ്വദേശി മധുസൂദന റെഡ്ഢിയുടെ പരാതിയിലാണ് അറസ്റ്റ്. ബംഗളൂരുവിലെ അടച്ചുപൂട്ടിയ സ്വകാര്യ പഞ്ചസാര ഫാക്ടറിയിലെ സ്‌ക്രാപ് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പുനടത്തിയെന്നാണ് പരാതി.
പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് ഇരുവരെയും തൃത്താല ഞാങ്ങാട്ടിരിയിലെ വീട്ടിൽനിന്ന് അറസ്റ്റു ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ആർ.എസ്.എസ് മുൻ സഹ സർ കാര്യവാഹകാണ് കണ്ണൻ. സ്‌ക്രാപ് വാഗ്ദാനം ചെയ്ത് കണ്ണൻ 3.51 കോടി രൂപ തട്ടിയതായാണ് വിവരം.
Next Story
Adjust Story Font
16

