Quantcast

സംസ്ഥാന പോലീസ് മേധാവിയായിരുന്ന ഷേക്ക് ദര്‍വേഷ് സാഹിബ് വിരമിച്ചു

പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ വിടവാങ്ങള്‍ പരേഡ് നല്‍കി

MediaOne Logo

Web Desk

  • Updated:

    2025-06-30 13:32:58.0

Published:

30 Jun 2025 6:22 PM IST

സംസ്ഥാന പോലീസ് മേധാവിയായിരുന്ന ഷേക്ക് ദര്‍വേഷ് സാഹിബ് വിരമിച്ചു
X

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായിരുന്ന ഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബ് വിരമിച്ചു. പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ വിടവാങ്ങള്‍ പരേഡ് നല്‍കി. പോലീസ് ആസ്ഥാനത്തും ഡിജിപിക്ക് യാത്രയപ്പ് നല്‍കിയിരുന്നു. സ്മൃതി ഭൂമിയില്‍ ഡിജിപി പുഷ്പചക്രം അര്‍പ്പിച്ചു. വൈകാതെ സ്വന്തം നാടായ ആഡ്രയിലേക്ക് മടങ്ങും.

സൈബര്‍ ക്രൈം, ലഹരി, സാമ്പത്തിക തട്ടിപ്പ് എന്നിവയാകും പൊലീസ് നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളിയെന്ന് ഡിജിപി ഷേക് ദര്‍വേഷ് സാഹിബ് പറഞ്ഞു. 35 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചാണ് ഈ പദവിയില്‍ നിന്ന് അദ്ദേഹം വിരമിച്ചത്.

സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെയാണ് നിയമിച്ചത്. പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. ആന്ധ്രാ പ്രദേശ് സ്വദേശിയാണ് റവാഡ ചന്ദ്രശേഖര്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള ക്യാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖര്‍. കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂര്‍ എഎസ്പിയായിരുന്നു അദ്ദേഹം.

TAGS :

Next Story