സംസ്ഥാന സമിതി യോഗത്തിലേക്ക് ക്ഷണമില്ല; ബിജെപിയിൽ മുൻ സംസ്ഥാന പ്രസിഡന്റുമാർക്ക് വിലക്ക്
കെ. സുരേന്ദ്രൻ, വി. മുരളീധരൻ, സി.കെ പത്മനാഭൻ തുടങ്ങിയവർക്ക് സംസ്ഥാന സമിതി യോഗത്തിലേക്ക് ക്ഷണമില്ല

തിരുവനന്തപുരം: ബിജെപിയിൽ മുൻ സംസ്ഥാന പ്രസിഡന്റുമാർക്ക് വിലക്ക്. മുൻ സംസ്ഥാന പ്രസിഡന്റുമാരെ ഒഴിവാക്കി ബിജെപി സംസ്ഥാന സമിതി യോഗം ചേർന്നു. കെ. സുരേന്ദ്രൻ, വി. മുരളീധരൻ, സി.കെ പത്മനാഭൻ തുടങ്ങിയവർക്ക് സംസ്ഥാന സമിതി യോഗത്തിലേക്ക് ക്ഷണമില്ല.
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിനു ശേഷം മുതർന്ന നേതാക്കളെ ഒഴിവാക്കുകയാണ് എന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ തന്നെ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇന്ന് തൃശൂരിൽ നടന്നുകൊണ്ടാരിക്കുന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിൽ നിന്ന് മുൻ സംസ്ഥാന പ്രസിഡന്റുമാരായ കെ. സുരേന്ദ്രൻ, വി. മുരളീധരൻ, സി.കെ പത്മനാഭൻ എന്നിവരെ ഒഴിവാക്കിയിരിക്കുന്നത്.
വാർത്ത കാണാം:
Next Story
Adjust Story Font
16

