Quantcast

പെരിന്തൽമണ്ണയിൽ രേഖകളില്ലാതെ കടത്തിയ നാലരക്കോടി രൂപ പിടികൂടി

താമരശ്ശേരി സ്വദേശികളായ ഫിദ ഫഹദ് (27), അഹമ്മദ് അനീസ് (26) എന്നിവരെ പെരിന്തൽമണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തു.

MediaOne Logo

Web Desk

  • Published:

    1 Jan 2023 10:24 AM IST

പെരിന്തൽമണ്ണയിൽ രേഖകളില്ലാതെ കടത്തിയ നാലരക്കോടി രൂപ പിടികൂടി
X

മലപ്പുറം: പെരിന്തൽമണ്ണയിൽ രേഖകളില്ലാതെ കാറിൽ കടത്തിയ 4.6 കോടി രൂപ പിടികൂടി. പണം കൊണ്ടുവന്ന താമരശ്ശേരി സ്വദേശികളായ ഫിദ ഫഹദ് (27), അഹമ്മദ് അനീസ് (26) എന്നിവരെ പെരിന്തൽമണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വാഹനം പരിശോധിച്ചത്. അങ്ങാടിപ്പുറത്തുവെച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. കർണാടക രജിസ്‌ട്രേഷനുള്ള കാറിലാണ് പണം കൊണ്ടുവന്നത്. കാറിന്റെ മുൻ സീറ്റുകളിൽ പ്രത്യേക അറയുണ്ടാക്കിയാണ് പണം ഒളിപ്പിച്ചത്.

TAGS :

Next Story