Quantcast

പുലർച്ചെ മുഖംമൂടിയണിഞ്ഞ് എത്തി; ടിപ്പറിൽ രണ്ട് തവണയായി കടത്തി; കെഎസ്ഇബി കേബിൾ മോഷണക്കേസിൽ നാലുപേർ പിടിയിൽ

മോഷണസംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-09-26 13:12:01

Published:

26 Sept 2026 6:39 PM IST

പുലർച്ചെ മുഖംമൂടിയണിഞ്ഞ് എത്തി; ടിപ്പറിൽ രണ്ട് തവണയായി കടത്തി; കെഎസ്ഇബി കേബിൾ മോഷണക്കേസിൽ നാലുപേർ പിടിയിൽ
X

കാസർകോട്: കാസർകോട് ബദിയടുക്കയിൽ കെഎസ്ഇബിയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന കേബിളുകൾ മോഷണം പോയ കേസിൽ നാലുപേർ അറസ്റ്റിലായി. ബെംഗളൂരു സ്വദേശികളായ നവീൻ, ഷാഹിദ്, നൗഷാദ്, ബദിയടുക്ക പെർള സ്വദേശി മുഹമ്മദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

സെപ്റ്റംബർ 24ന് പുലർച്ചെ രണ്ടരയോടെയാണ് സംഘം മോഷണം നടത്തിയത്. ട്രാൻസ്ഫോർമറിന് സമീപം നിർമാണ ആവശ്യങ്ങൾക്കായി രണ്ട് വലിയ ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന ഭാരമേറിയ കേബിളുകൾ സംഘം ടിപ്പറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ആദ്യത്തെ ഡ്രം കയറ്റി സ്ഥലത്തുനിന്ന് മാറ്റിയ ശേഷം അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയാണ് രണ്ടാമത്തെ ഡ്രമ്മും കടത്തിക്കൊണ്ടുപോയത്. മുഖംമൂടി ധരിച്ചാണ് മോഷണം നടത്തിയതെങ്കിലും ഇവരുടെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമായി ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.

മോഷ്ടിച്ച കേബിളുകൾ കാസർകോട്ടെ ഒരു ആക്രിക്കടയിലാണ് സംഘം വിറ്റത്. ഈ ആക്രിക്കടയിൽ നിന്ന് പൊലീസ് മോഷണവസ്തുക്കൾ കണ്ടെടുത്തു. മോഷണവസ്തുവാണെന്ന് അറിഞ്ഞുകൊണ്ടാണോ കേബിളുകൾ വാങ്ങിയതെന്ന് അറിയാൻ പൊലീസ് ആക്രി കച്ചവടക്കാരന്റെ മൊഴി രേഖപ്പെടുത്തും. മോഷണവസ്തുവാണെന്ന് അറിഞ്ഞുകൊണ്ടാണ് വാങ്ങിയതെന്ന് വ്യക്തമായാൽ ആക്രി കച്ചവടക്കാരനെയും കേസിൽ പ്രതിചേർക്കും. മോഷണസംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

TAGS :

Next Story