Quantcast

സിപിഎം കേന്ദ്ര കമ്മിറ്റി: കേരളത്തിൽ നിന്ന് നാലു പുതുമുഖങ്ങൾ

കെഎൻ ബാലഗോപാൽ, പി സതീദേവി, സിഎസ് സുജാത, പി രാജീവ് എന്നിവരെയാണ് തിരഞ്ഞെടുത്തത്

MediaOne Logo

Web Desk

  • Updated:

    2022-04-10 08:11:28.0

Published:

10 April 2022 12:53 PM IST

സിപിഎം കേന്ദ്ര കമ്മിറ്റി: കേരളത്തിൽ നിന്ന് നാലു പുതുമുഖങ്ങൾ
X

സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് നാലു പുതുമുഖങ്ങൾ. ധനമന്ത്രി കെഎൻ ബാലഗോപാൽ, വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സിഎസ് സുജാത, മന്ത്രി പി രാജീവ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. പിബിയിൽ 17 പേർ തന്നെ നിലനിർത്തിയപ്പോൾ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ എണ്ണം 85 ആക്കി കുറച്ചു. ഇതിൽ ഒരെണ്ണം ഒഴിച്ചിട്ടിരിക്കുകയാണ്.

സി.പി.എം പോളിറ്റ് ബ്യൂറോയിൽ ചരിത്രത്തിൽ ആദ്യമായി ദലിത് പ്രാതിനിധ്യമുണ്ടായി. വെസ്റ്റ് ബംഗാളിൽ നിന്നുള്ള ഡോ. രാമചന്ദ്ര ഡോം സമിതിയിൽ അംഗമായി. ഏഴുതവണ ലോകസഭാംഗമായിരുന്ന മുതിർന്ന നേതാവാണ് ഇദ്ദേഹം. 1989, 1991, 1996, 1998, 1999, 2004 എന്നീ വർഷങ്ങളിൽ ബീർഭൂം മണ്ഡലത്തിൽ നിന്നും 2009ൽ ബോൽപൂർ മണ്ഡലത്തിൽ നിന്നുമാണ് ഇദ്ദേഹം പാർലമെൻറിലെത്തിലയത്.സീതാറാം യെച്ചൂരി മൂന്നാം തവണയും പാർട്ടി ജനറൽ സെക്രട്ടറിയായി തുടരും. എസ് രാമചന്ദ്രൻ പിള്ള പിബിയിൽ നിന്ന് ഒഴിഞ്ഞപ്പോൾ എ വിജയരാഘവൻ സമിതിയെത്തി. യൂസഫ് തരിഗാമി, കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്ളെ എന്നിവരും പിബിയിലെത്തി.



Four new members from Kerala to CPM Central Committee

TAGS :

Next Story