തൃശൂർ ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞു കയറി; നാലു സ്ത്രീകൾക്ക് ഗുരുതര പരിക്ക്
പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: തൃശൂർ ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞു കയറി. നാല് സ്ത്രീകൾക്ക് ഗുരുതര പരിക്കേറ്റു. തൃശൂർ ഭാഗത്ത് നിന്നും വരികയായിരുന്നു സ്വകാര്യ ബസാണ് ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറിയത്.
ബസ് വളരെ വേഗതയിലായിരുന്നു. അപകടത്തിനുശേഷം ബസ് ഡ്രൈവർ ഇറങ്ങി ഓടി. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്ത കാണാം:
Next Story
Adjust Story Font
16

