Quantcast

വടകരയിൽ കുറുക്കന്റെ ആക്രമണം; നാലുവയസുകാരിയുൾപ്പടെ എട്ട് പേർക്ക് കടിയേറ്റു

നാലുവയസ്സുകാരിക്ക് വീട്ടിനകത്തുവെച്ചാണ് കുറുക്കന്റെ കടിയേറ്റത്

MediaOne Logo

Web Desk

  • Updated:

    2023-06-30 16:27:28.0

Published:

30 Jun 2023 9:53 PM IST

Four people were injured, one critically, after being bitten by a fox in Modakallur, Kozhikode,latest news,കോഴിക്കോട് മൊടക്കല്ലൂരില്‍ കുറുക്കന്റെ കടിയേറ്റ് നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതര
X

കോഴിക്കോട്: കോഴിക്കോട് വടകരയിൽ നാലുവയസ്സുകാരിയുൾപ്പെടെ എട്ടുപേർക്ക് കുറുക്കന്റെ കടിയേറ്റു. കോട്ടപ്പള്ളിയിലും പൈങ്ങോട്ടായിലുമാണ് ഇന്ന് വൈകീട്ട് കുറുക്കന്റെ ആക്രമണമുണ്ടായത്.

നാലുവയസ്സുകാരിക്ക് വീട്ടിനകത്തുവെച്ചാണ് കുറുക്കന്റെ കടിയേറ്റത്. കടിയേറ്റവരെ വടകരയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലർക്കും കാലിലും കൈയ്യിലുമാണ് കടിയേറ്റത്. ആക്രമിച്ചത് പേയിളകിയ കുറുക്കനാണെന്നാണ് സംശയം. കോട്ടപ്പള്ളിക്ക് സമീപം കഴിഞ്ഞയാഴ്ച രണ്ട് പേർക്ക് നായയുടെ കടിയേറ്റിരുന്നു.

TAGS :

Next Story