Quantcast

രാമനവമി ആഘോഷം; ആർ.എസ്.എസിന്‍റെ മുസ്‌ലിം വംശഹത്യകളെ ചെറുക്കും- ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

രാമനവമിയുടെ മറവിലുള്ള സംഘ് പരിവാറിന്‍റെ വംശഹത്യകളെ ചെറുക്കുക എന്ന തലക്കെട്ടുയര്‍ത്തി ഫ്രറ്റേണിറ്റി രാജ്ഭവനിലേക്ക് മാർച്ച് നടത്തി

MediaOne Logo

Web Desk

  • Published:

    12 April 2022 3:30 PM GMT

രാമനവമി ആഘോഷം; ആർ.എസ്.എസിന്‍റെ മുസ്‌ലിം വംശഹത്യകളെ ചെറുക്കും- ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
X

രാമനവമിയുടെ മറവിൽ രാജ്യവ്യാപകമായി സംഘ് പരിവാറിന്‍റെ നേതൃത്വത്തിൽ മുസ്‌ലിം സമൂഹത്തിന് നേരെ നടക്കുന്ന വംശഹത്യകൾ ചെറുക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് അക്ടിങ് പ്രസിഡന്‍റ് കെ.എം ഷെഫ്റിൻ. രാമനവമിയുടെ മറവിലുള്ള സംഘ് പരിവാറിന്‍റെ വംശഹത്യകളെ ചെറുക്കുക എന്ന തലക്കെട്ടുയർത്തിപ്പിടിച്ച് രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളുടെ പള്ളികൾ,വീടുകൾ ,കച്ചവട സ്ഥാപനങ്ങൾ,വാഹനങ്ങൾ, സ്വത്തുക്കള്‍ എന്നിവക്ക് സംരക്ഷണം നൽകാൻ തയ്യാറാവാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വംശീയ അജണ്ടയാണ് നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദുത്വ അക്രമികൾക്ക് സംരക്ഷണം നൽകുകയും നിരപരാധികളായ മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാർച്ചിൽ അധ്യക്ഷത വഹിച്ച സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുജീബുറഹ്മാൻ ആവശ്യപ്പെട്ടു. മഹാനവമിയുടെ മറവിൽ തുടർന്ന് കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ- വംശീയ അക്രമങ്ങളിൽ പൊതു സമൂഹം പുലർത്തുന്ന നിസ്സംഗത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സംസ്ഥാന ജനറൽ സെ കെ.കെ അഷ്‌റഫ് ആവശ്യപ്പെട്ടു.

മ്യൂസിയം പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് രാജ്ഭവൻ റോഡിലേക്ക് കയറിയ ഉടനെ പോലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ച് മാർച്ചിന് ലത്തീഫ് പി.എച്ച്, നുജൈം പി.കെ, ശഹീൻ ശിഹാബ്, തശ്‍രീഫ് കെ.പി, ഫാത്തിമ നൗറിൻ, നബീൽ അഴീക്കോട്, സയീദ് ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.

TAGS :

Next Story