Quantcast

വയനാട്ടിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രട്ടേണിറ്റി മൂവ്മെന്റ്

‘വന്യജീവി ആക്രമണങ്ങളിൽ മനുഷ്യർ കൊല്ലപ്പെടുന്നത് പതിവായിരിക്കുമ്പോൾ പോലും ഭരണകൂടം അതിനെ വളരെ ലാഘവത്തോടെയും വിവേചനത്തോടെയുമാണ് സമീപിക്കുന്നത്’

MediaOne Logo

Web Desk

  • Published:

    19 Feb 2024 2:57 PM GMT

വയനാട്ടിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്  ഫ്രട്ടേണിറ്റി മൂവ്മെന്റ്
X

കൽപ്പറ്റ: വയനാട്ടിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രട്ടേണിറ്റി മൂവ്മെൻ്റ്. വന്യജീവി ആക്രമണങ്ങളിൽ മനുഷ്യർ കൊല്ലപ്പെടുന്നത് പതിവായിരിക്കുമ്പോൾ പോലും ഭരണകൂടം അതിനെ വളരെ ലാഘവത്തോടെയും വിവേചനത്തോടെയും സമീപിക്കുന്നതിനെതിരെ ഫ്രട്ടേണിറ്റി മൂവ്മെൻ്റ് വയനാട് ജില്ലാ കമ്മറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വർഷങ്ങളായി വയനാട്ടിലെ ജനത അനുഭവിക്കുന്നത് തികഞ്ഞ അനീതിയാണ്. മരിച്ചവരുടെയും വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെയും കുടുംബങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രഖ്യാപനങ്ങൾ പലതും കടലാസിലൊതുങ്ങുക മാത്രമാണ് ചെയ്യാറുള്ളത്. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ ചികിത്സയിലും നഷ്ട പരിഹാരത്തിലും വിവേചനങ്ങൾ നില നിൽക്കുന്നു എന്നതും യഥാർഥ്യമാണെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ല പ്രസിഡൻ്റ് ടി. മുഹമ്മദ് ഷഫീഖ് ആരോപിച്ചു.

വയനാട് ജില്ലയിലെ വിവിധ കാമ്പസുകളിൽ നിന്നുള്ള മുഴുവൻ വിദ്യാർത്ഥികളും ന്യായമായ സമരത്തെ പിന്തുണച്ച് പഠിപ്പുമുടക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ആഹ്വാനം ചെയ്തു.

TAGS :

Next Story