നഈം ഗഫൂർ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ്
ജനറൽ സെക്രട്ടറിമാരായി ബാസിത് താനൂർ (മലപ്പുറം), ഗോപു തോന്നക്കൽ (തിരുവനന്തപുരം), മുഹമ്മദ് സഈദ് ടി.കെ (കോഴിക്കോട്), എന്നിവരെയും തെരഞ്ഞെടുത്തു.

പറവൂർ: ഫ്രറ്റേണിറ്റി മൂവ്മെൻ്റിൻ്റെ രണ്ടു ദിവസം നീണ്ടുനിന്ന സംസ്ഥാന സമ്മേളനം പറവൂരിൽ സമാപിച്ചു. 2025- 2027 കാലയളവിലെ സംസ്ഥാന പ്രസിഡൻ്റായി നഈം ഗഫൂറി (കോഴിക്കോട്) നെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിമാരായി ബാസിത് താനൂർ (മലപ്പുറം), ഗോപു തോന്നക്കൽ (തിരുവനന്തപുരം), മുഹമ്മദ് സഈദ് ടി.കെ (കോഴിക്കോട്), എന്നിവരെയും തെരഞ്ഞെടുത്തു.
അമീൻ റിയാസ്, ഷമീമ സക്കീർ, ലബീബ് കായക്കൊടി, സാബിർ അഹ്സൻ എന്നിവർ വൈസ് പ്രസിഡൻ്റുമാരും മുഫീദ് കൊച്ചി, അൻവർ സലാഹുദ്ദീൻ, സുഹാന അബ്ദുൽ ലത്തീഫ്, സുനിൽകുമാർ അട്ടപ്പാടി, മുനീബ് എലങ്കമൽ, രഞ്ജിത ജയരാജ്, അഡ്വ. അലി സവാദ് എന്നിവർ സെക്രട്ടറിമാരുമാണ്.
സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായി മിസ്അബ് ശിബിൽ, ഇ.പി സഹല, ആഷിഖ് ടി.എം എന്നിവരെയും തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 40 അംഗ സംസ്ഥാന കമ്മറ്റിയിൽ നിന്നാണ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റും ഉപദേശക കമ്മറ്റി ചെയർമാനുമായ റസാഖ് പാലേരി തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർശാദ്, സെക്രട്ടറി വി.എ ഫാഇസ്, സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ എന്നിവർ പങ്കെടുത്തു.
Adjust Story Font
16

