Quantcast

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രധാന പ്രതി പിടിയിൽ

മൂവാറ്റുപുഴ സ്വദേശിയിൽ നിന്നാണ് ഇയാൾ പണം വാങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2025-11-26 14:33:13.0

Published:

26 Nov 2025 8:02 PM IST

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രധാന പ്രതി പിടിയിൽ
X

എറണാകുളം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസ്. പ്രധാന പ്രതിയെ മൂവാറ്റുപുഴ പൊലീസ് പിടികൂടി.

ബംഗളൂരു സ്വദേശി ജോസ് ഫ്രാൻസിനെ ആണ് പിടികൂടിയത്. മൂവാറ്റുപുഴ സ്വദേശിയിൽ നിന്നാണ് ഇയാൾ പണം വാങ്ങിയത്. ഇറ്റലിയിൽ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

മൂവാറ്റുപുഴ ഇൻസ്പെക്ടർ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ബംഗളൂരുവിൽ പ്രോട്ടോടാലൻ്റ് ഹയറിങ് സർവീസ് എന്ന പേരിൽ സ്ഥാപനം നടത്തിവരുകയായിരുന്നു. ഇയാൾ ഒരുവർഷമായി ഒളിവിൽ തുടരുന്നതിനെ തുടരുന്നതിനിടെയാണ് അറസ്റ്റ്.

TAGS :

Next Story