Quantcast

കേന്ദ്ര വഖഫ് കൗൺസില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ആർ.എസ്.എസ് അനുകൂല സംഘടനയുടെ തട്ടിപ്പ്; കേസ്

മുസ്‌ലിം രാഷ്ട്രീയ മഞ്ച് നേതാക്കൾ 16 ലക്ഷം തട്ടിയെന്നാണ് പരാതി. സംസ്ഥാന പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെയാണ് കേസ്

MediaOne Logo

Web Desk

  • Updated:

    2023-11-16 06:28:27.0

Published:

16 Nov 2023 4:33 AM GMT

കേന്ദ്ര വഖഫ് കൗൺസില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ആർ.എസ്.എസ് അനുകൂല സംഘടനയുടെ തട്ടിപ്പ്; കേസ്
X

എറണാകുളം: കേന്ദ്ര വഖഫ് കൗൺസിലിലേക്ക് അംഗത്വം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആര്‍.എസ്.എസ് അനുകൂല സംഘടനയായ മുസ്‍ലിം രാഷ്ട്രിയ മഞ്ച് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.

സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമടക്കം അഞ്ചുപേർക്കെതിരെയാണ് തിരൂർ സ്വദേശിയുടെ പരാതിയിൽ കേസെടുത്തത്. 16 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തുവെന്നാണ് പരാതി. എറണാകുളം കോതമംഗലം പൊലീസാണ് കേസെടുത്തത്.

2020ലാണ് തട്ടിപ്പ് നടക്കുന്നത് എന്നാണ് പരാതിക്കാരൻ പറയുന്നത്. സെൻട്രൽ വഖഫ് കൗൺസിലിലേക്ക് അംഗത്വം നേടിത്തരാം എന്ന് പറഞ്ഞ് മലപ്പുറം സ്വദേശിയായ മുഹമ്മദ് സാദിഖാണ് പരാതിക്കാരനെ ആദ്യം സമീപിച്ചത്. ശേഷം മുസ് ലിം രാഷ്ട്രീയ മഞ്ചിന്റെ നേതാക്കളെ പരിചയപ്പെടുത്തുന്നു. തുടർന്ന് ഇവർ 25 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയാൽ അംഗത്വം ശരിയാക്കിത്തരാം എന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്.

അങ്ങനെ ആദ്യ ഘട്ടത്തിൽ 16 ലക്ഷമാണ് നൽകിയത്. 2020 ജൂണിൽ കോതമംഗലത്തെ സംഘടനയുടെ പ്രസിഡന്റിന്റെ വീട്ടിൽവെച്ചാണ് പത്ത് ലക്ഷം കൈമാറിയത്. ശേഷം അഞ്ച് ലക്ഷം സെപ്തംബറിൽ കൈമാറി. പിന്നീട് ഒരു ലക്ഷം ബാങ്ക് അക്കൗണ്ട് വഴിയും കൈമാറി. തുടർന്ന് അംഗത്വത്തിന്റെ കാര്യം ചോദിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട പ്രക്രിയകൾ നടന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു രണ്ട് വർഷവും നൽകിയ മറുപടി.

പിന്നീടാണ് അംഗത്വം നേടിത്തരാൻ കഴിയില്ലെന്നും പണം തിരിച്ചുനൽകാനാവില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയത്. തുടർന്നാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്.

Watch Video Report


TAGS :

Next Story