വെള്ളിയാഴ്ചയിലെ പെരുന്നാൾ അവധി പുന:സ്ഥാപിക്കണം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
പെരുന്നാൾ അവധി വർധിപ്പിക്കണമെന്നും വെള്ളിയാഴ്ചയിലെ അവധി പുന:സ്ഥാപിക്കണമെന്നും നഈം ഗഫൂർ ആവശ്യപ്പെട്ടു

തിരുവനന്തപുരം: പെരുന്നാൾ ദിനം മാറിയെന്ന കാരണത്താൽ ജൂൺ 7 വെള്ളിയാഴ്ചയിലെ ബലിപെരുന്നാൾ അവധി സംസ്ഥാന സർക്കാർ റദ്ദാക്കിയത് നീതികേടാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. സർക്കാർ അവധി നൽകിയില്ലെങ്കിലും ശനിയാഴ്ച വിദ്യാലയങ്ങൾ അവധിയാണ്. പെരുന്നാൾ അവധി കൂട്ടണമെന്ന ആവശ്യം ദീർഘകാലമായി ഇവിടെയുണ്ട്. അതിനിടയിലാണ് നേരത്തെ പ്രഖ്യാപിച്ച അവധി തന്നെ പിൻലിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച അവധി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതിനാൽ ആളുകൾ അതിനനുസരിച്ച് ക്രമീകരണങ്ങൾ നടത്തിയിരുന്നു. അതിനിടയിൽ അവധി റദ്ദാക്കിയുള്ള സർക്കുലർ വന്നത് പൊതുജനങ്ങൾക്കും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്. പെരുന്നാൾ അവധി വർധിപ്പിക്കണമെന്നും വെള്ളിയാഴ്ചയിലെ അവധി പുന:സ്ഥാപിക്കണമെന്നും നഈം ഗഫൂർ ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

