Quantcast

പണമിടപാടിനെ ചൊല്ലി തർക്കം; യുവാവിനെ സുഹൃത്ത് എയർഗൺ ഉപയോഗിച്ച് വെടിവയ്ച്ചു

പൊലീസ് പിടികൂടിയ പ്രതിക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുത്തു.

MediaOne Logo

Web Desk

  • Updated:

    2021-04-20 11:00:16.0

Published:

20 April 2021 10:14 AM GMT

പണമിടപാടിനെ ചൊല്ലി തർക്കം; യുവാവിനെ സുഹൃത്ത് എയർഗൺ ഉപയോഗിച്ച് വെടിവയ്ച്ചു
X

പണമിടപാടിനെ ചൊല്ലി തർക്കം എറണാകുളം കുറുപ്പംപടി തുരുത്തിയിൽ യുവാവിനെ സുഹൃത്ത് എയർഗൺ ഉപയോഗിച്ച് വെടിവയ്ച്ചു.

തുരുത്തി പുനത്തിൽകുടി സന്ദീപ് എന്നു വിളിക്കുന്ന വിഷ്ണുവിനെ (25) സുഹൃത്ത് തുരുത്തിമാലിൽ ഹിരൺ (23) ആണ് വെടിവച്ചത്. കഴുത്തിന് വെടിയേറ്റ വിഷ്ണു എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിലാണ്. എന്നാൽ നില ഗുരുതരമല്ലന്ന് പൊലീസ് പറഞ്ഞു.

കുറുപ്പംപടി പൊലീസ് പിടികൂടിയ പ്രതിക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുത്തു.തിങ്കളാഴ്ച വൈകിട്ട് വായ്പ കൊടുത്ത പണം തിരികെ ചോദിക്കുന്നതിനായി വിഷ്ണു, ഹിരണിന്‍റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. താൻ പണമൊന്നും നൽകാനില്ലെന്ന് ഹിരൺ പറഞ്ഞു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഈ സമയം വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന എയർഗൺ എടുത്തുകൊണ്ടുവന്ന ഹിരൺ, വിഷ്ണുവിനെ വെടിവയ്ക്കുകയായിരുന്നു.

പ്രതിയെ പിന്നീട് ഇയാളുടെ വീട്ടിൽ നിന്നു തന്നെ കുറുപ്പംപടി പൊലീസ് പിടികൂടി. ടൂ വീലർ വർക്ക്‌ഷോപ്പ് നടത്തുന്നയാളാണ് പ്രതി. വെടിയേറ്റ വിഷ്ണു പെയിന്റിംഗ് തൊഴിലാളിയാണ്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

TAGS :

Next Story