Quantcast

ഇന്ധന വിലവര്‍ധന: നാളെ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും

നാളെ രാവിലെ 11 മണി മുതൽ 11.15 വരെ നിരത്തിലുള്ള മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട്‌ പ്രതിഷേധിക്കുമെന്ന് സംയുക്ത സമരസമിതി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

MediaOne Logo

ijas

  • Updated:

    2021-06-20 04:19:48.0

Published:

20 Jun 2021 4:05 AM GMT

ഇന്ധന വിലവര്‍ധന: നാളെ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും
X

രാജ്യത്തെ കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ നിരത്തുകളിലെ വാഹനങ്ങള്‍ 15 മിനുറ്റ് നിറുത്തിയിട്ട് പ്രതിഷേധിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനംചെയ്‌ത ചക്രസ്‌തംഭന സമരത്തിന്‍റെ ഭാഗമായി നാളെ രാവിലെ 11 മണി മുതൽ 11.15 വരെ നിരത്തിലുള്ള മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട്‌ പ്രതിഷേധിക്കുമെന്ന് സംയുക്ത സമരസമിതി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ധനവിലവർധനയിലൂടെ കേന്ദ്രസർക്കാർ റോഡ് ട്രാൻസ്‌പോർട്ട് മേഖലയെ തകർച്ചയിലേയ്ക്ക് നയിക്കുകയാണെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. കോർപ്പറേറ്റുകളെ സഹായിക്കാൻ അടിസ്ഥാനവിലയേക്കാൾ അധിക നികുതിയാണ് കേന്ദ്രസർക്കാർ ഇന്ധനത്തിന് ഈടാക്കുന്നത്. ബസ് ഓപ്പറേറ്റർമാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷനും സമരത്തിൽ പങ്കെടുക്കുമെന്ന് സമരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടായിരിക്കും പ്രതിഷേധത്തില്‍ പങ്കെടുക്കുക. സ്വകാര്യ ഇരുചക്രവാഹനങ്ങള്‍ പ്രതിഷേധത്തിന്‍റെ ഭാഗമാകുവെങ്കിലും ആംബുലന്‍സ് അടക്കമുള്ള അവശ്യ സര്‍വീസുകളെ പ്രതിഷേധത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 21ലധികം ട്രേഡ്‌ യൂണിയനുകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുക.

ആനത്തലവട്ടം ആനന്ദൻ (സി.ഐ.ടി.യു), വി.ജെ.ജോസഫ് (ഐ.എൻ.ടി.യു.സി.), രാഹുൽ (എ.ഐ.ടി.യു.സി.), മാഹീൻ അബൂബക്കർ (എസ്.ടി.യു.) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story