Quantcast

നാളെയും ഇന്ധന വില കൂടും; ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയും വർദ്ധിക്കും

രാജ്യത്ത് സി.എൻ.ജി വിലയും വർധിപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    1 April 2022 4:49 PM GMT

നാളെയും ഇന്ധന വില കൂടും; ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയും വർദ്ധിക്കും
X

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടും. നാളെ ഒരു ലിറ്റർ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വർദ്ധിക്കുക. ഇന്നലെ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചിരുന്നത്.

അതേസമയം, രാജ്യത്ത് സി.എൻ.ജി വിലയും വർധിപ്പിച്ചിരുന്നു. ഒരു കിലോക്ക് എട്ട് രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 72 രൂപയുണ്ടായിരുന്ന സി.എൻജി.ക്ക് ഇനി 80 രൂപ നൽകേണ്ടിവരും. മറ്റ് ജില്ലകളിൽ 83 രൂപവരെ വില ഉയരാനാണ് സാധ്യത. രണ്ടാഴ്ചക്കിടെ ഇന്ധന വിലയിൽ പതിനൊന്നിലേറെ തവണയാണ് വർധനവുണ്ടായത്.

Fuel prices to rise tomorrow; Diesel price will be hiked by 84 paise and petrol by 87 paise

TAGS :

Next Story