Quantcast

സംസ്ഥാനത്ത്‌ വൈദ്യുതി നിരക്കിനൊപ്പം ഇന്ന് മുതൽ ഇന്ധന സര്‍ച്ചാര്‍ജും ഈടാക്കും

നൂറ് യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരുടെ രണ്ട് മാസത്തെ ബില്ലില്‍ പതിനെട്ടുരൂപയുടെ വർധനവുണ്ടാകും

MediaOne Logo

Web Desk

  • Updated:

    2023-02-01 05:28:26.0

Published:

1 Feb 2023 1:33 AM GMT

Fuel surcharge, imposed,electricity rates,  state,electricity bill,
X

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വൈദ്യുതി നിരക്കിനൊപ്പം ഇന്ന് മുതൽ ഇന്ധന സര്‍ച്ചാര്‍ജും ഈടാക്കും. ഫെബ്രുവരി ഒന്ന് മുതൽ മെയ്‌ 31 വരെ യൂണിറ്റിന് ഒൻപതു പൈസ സര്‍ച്ചാര്‍ജ് എന്ന നിലയിലാണ് വർധന. നൂറ് യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരുടെ രണ്ട് മാസത്തെ ബില്ലില്‍ പതിനെട്ടുരൂപയുടെ വർധനവുണ്ടാകും.

വൈദ്യുതി ഉൽപാദനത്തിന് വേണ്ടി വരുന്ന ഇന്ധനത്തിന്റെ വില വർധന മൂലം ഉണ്ടാകുന്ന അധിക ചിലവാണ് സര്‍ച്ചാര്‍ജായി ഉപഭോക്താകളിൽ നിന്ന് ഈടാക്കുന്നത്. ആയിരം വാട്സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റിൽ കവിയാതെ ഉപഭോഗം ഉള്ളതുമായ ഗാർഹിക ഉപയോക്താക്കളെ ഇന്ധന സർചാർജിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


TAGS :

Next Story