Quantcast

ഗ്രാമീണ സർവീസുകൾക്കായി കെ.എസ്.ആർ.ടി.സി കുട്ടി ബസ്സുകൾ വാങ്ങും; പരീക്ഷണങ്ങൾ ആവർത്തിക്കാൻ ഗണേഷ് കുമാർ

ദീർഘദൂര ഡ്രൈവർമാർക്ക് എ.സി താമസ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ടെന്ന് ഗണേഷ്‌കുമാർ മീഡിയവണിനോട് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    1 Jan 2024 5:21 AM GMT

Ganeshkumar about transfer in motor vehicle department
X

തിരുവനന്തപുരം: ഗ്രാമീണ സർവീസുകൾക്കായി കെ.എസ്.ആർ.ടി.സി കുട്ടി ബസ്സുകൾ വാങ്ങുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ. 2001ൽ കൊണ്ടുവന്ന പരീക്ഷണം വീണ്ടും ആവർത്തിക്കും. ദീർഘദൂര ഡ്രൈവർമാർക്ക് എ.സി താമസ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ടെന്ന് ഗണേഷ്‌കുമാർ മീഡിയവണിനോട് പറഞ്ഞു.

കുട്ടി ബസ്സുകൾക്ക് മൈലേജ് കൂടുതലാണ്. ടയറിനും വില കുറവാണ്. പല റൂട്ടുകളിലും വളരെ കുറഞ്ഞ യാത്രക്കാർ മാത്രമാണുള്ളത്. ഗ്രാമീണ മേഖലയിൽ ധാരാളം പുതിയ റോഡുകൾ വന്നിട്ടുണ്ട്. കുട്ടി ബസ്സുകൾ ആരംഭിച്ചാൽ വളരെ പ്രയോജനകരമാവുമെന്നും ഗണേഷ്‌കുമാർ പറഞ്ഞു.

വിദ്യാർഥി കൺസഷൻ വർധിപ്പിക്കേണ്ട ആവശ്യമില്ല. വിദ്യാർഥികൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. ക്ലാസുകൾ ഉള്ള ദിവസങ്ങളിൽ മാത്രം കൺസഷൻ നൽകണം. ഇതിനായി പ്രത്യേക പാസ് നൽകുന്നത് പരിഗണനയിലില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

മുഖ്യമന്ത്രിയും എൻ.എസ്.എസുമായി യാതൊരു അസ്വാരസ്യവും ഇപ്പോഴില്ല. മുഖ്യമന്ത്രിയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും തമ്മിൽ ഫോണിൽ സംസാരിക്കാറുണ്ട്. സർക്കാരിനും എൻ.എസ്.എസിനും ഇടയിൽ പാലത്തിന്റെ ആവശ്യമില്ല. താൻ ഇരിക്കുമ്പോൾ തന്നെ ഇരുവരും ഫോണിൽ സംസാരിക്കാറുണ്ട്. ഭരണകാര്യങ്ങളിൽ എൻ.എസ്.എസ് അഭിപ്രായം പറയാറില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു.

TAGS :

Next Story