Quantcast

'നടക്കുന്നത് പ്രഖ്യാപനങ്ങള്‍ മാത്രം'; മന്ത്രിമാര്‍ക്കെതിരെ ഗണേഷ് കുമാര്‍ എം.എല്‍.എ

മന്ത്രിമാര്‍ ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ലെന്ന് ഗണേഷ് കുമാര്‍

MediaOne Logo

Web Desk

  • Updated:

    2023-01-23 15:39:35.0

Published:

23 Jan 2023 8:52 PM IST

നടക്കുന്നത് പ്രഖ്യാപനങ്ങള്‍ മാത്രം; മന്ത്രിമാര്‍ക്കെതിരെ ഗണേഷ് കുമാര്‍ എം.എല്‍.എ
X

തിരുവനന്തപുരം: എല്‍.ഡി.എഫ് നിയമസഭാ കക്ഷി യോഗത്തില്‍ മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. മന്ത്രിമാര്‍ ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. പല വകുപ്പുകളിലും നടക്കുന്നത് പ്രഖ്യാപനങ്ങൾ മാത്രമാണ്. എംഎൽഎമാർക്ക് നാട്ടിൽ നിൽക്കാനാകാത്ത സ്ഥിതിയാണ്. പ്രഖ്യാപനങ്ങൾ മാത്രം പോര, ഫണ്ട് അനുവദിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

ഗണേഷ് കുമാറിന്‍റെ പരാമർശത്തെ നിയമസഭാ കക്ഷി യോഗത്തില്‍ സിപിഎം എംഎൽഎമാർ രൂക്ഷമായി വിമർശിച്ചു. എന്നാല്‍ പറയാനുള്ള കാര്യങ്ങൾ ഈ വേദിയിൽ അല്ലാതെ എവിടെ പറയും എന്നാണ് ഗണേഷ് കുമാര്‍ ചോദിച്ചത്. ഈ വിഷയത്തില്‍ അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

TAGS :

Next Story