Quantcast

കാസർകോട് നഗരമധ്യത്തിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം കർണാടകയിൽ പിടിയിൽ

മേല്‍പ്പറമ്പ് സ്വദേശിയായ ഹനീഫയെയാണ് തട്ടിക്കൊണ്ടുപോയത്

MediaOne Logo

Web Desk

  • Updated:

    2025-12-18 03:55:44.0

Published:

18 Dec 2025 7:04 AM IST

കാസർകോട് നഗരമധ്യത്തിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം കർണാടകയിൽ പിടിയിൽ
X

കാസര്‍കോട്: നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ കര്‍ണാടകയിലെ ഹാസനില്‍ പിടിയില്‍. മേല്‍പ്പറമ്പ് സ്വദേശിയായ ഹനീഫയെയാണ് തട്ടിക്കൊണ്ടുപോയത്. ബേക്കല്‍ സ്വദേശിയുടെ ക്വട്ടേഷന്‍ പ്രകാരമായിരുന്നു യുവാവിനെ തട്ടിക്കൊണ്ട് പോയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്നുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട്ടെ ഉഡുപ്പി ഹോട്ടലിന് സമീപത്തു നിന്ന് ഉച്ചയോടെ ആന്ധ്രപ്രദേശ് രജിസ്‌ട്രേഷന്‍ കാറിലെത്തിയ നാലംഗ സംഘം ഹനീഫയെ ബലമായി കാറില്‍ പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് നടത്തിയ നീക്കത്തിലാണ് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ പ്രതികളെ കുടുക്കിയത്. സംഘത്തെ കര്‍ണാടക പൊലീസ് കിലോമീറ്ററോളം പിന്തുടര്‍ന്ന് ഹാസനില്‍ വച്ച് പിടികൂടുകയായിരുന്നു.

Next Story