രക്തദാനത്തിന്റെ മറവില്‍ വന്‍ തട്ടിപ്പ്; നടക്കുന്നത് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്
രക്തം വാഗ്ദാനം ചെയ്തശേഷം പണം വാങ്ങി മുങ്ങുകയാണ് പതിവ്

തിരുവനന്തപുരം: രക്തദാനത്തിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകം. ലക്ഷക്കണക്കിന് രൂപയാണ് സംഘം തട്ടിയെടുക്കുന്നത്. രക്തം വാഗ്ദാനം ചെയ്തശേഷം പണം വാങ്ങി മുങ്ങുകയാണ് പതിവ്.
രോഗിയുടെ ബന്ധുക്കളുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്താണ് ഈ കൊള്ള. മീഡിയവണ്‍ അന്വേഷണത്തിലാണ് കണ്ടെത്തല്‍. രക്തം ആവശ്യമുണ്ട്. അത്യാവശ്യമായി ബന്ധപ്പെടുക. സമൂഹമാധ്യമങ്ങളില്‍ രക്തം ആവശ്യപ്പെട്ടുവരുന്ന ഇത്തരം സന്ദേശങ്ങള്‍ തട്ടിപ്പ് സംഘം കണ്ടെത്തും.
തുടര്‍ന്ന് രക്തം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഫോണിലൂടെ ആവശ്യക്കാരെ ബന്ധപ്പെടും. രക്തം നല്‍കുന്നതിന് പണവും ചോദിക്കും. ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് തുകയും വര്‍ദ്ധിക്കും. നിരവധി ആളുകള്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയാകുന്നുവെന്ന വിവരം ലഭിച്ചതിനെത്തുര്‍ന്നാണ് മീഡിയവണ്‍ അന്വേഷണം നടത്തിയത്.
പണം അയച്ചശേഷം രക്തം നല്‍കാന്‍ എത്തുന്നവരെ രോഗിയുടെ ബന്ധുക്കള്‍ കാത്തിരിക്കും. ഒടുവില്‍ അവര്‍ എത്താതാകുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. രോഗികള് അതീവ ഗുരുതരാവസ്ഥയിലായ സാഹചര്യത്തില്‍ തട്ടിപ്പ് സംഘത്തെക്കുറിച്ച് പരാതി നല്‍കാനുള്ള മാനസികാനസ്ഥയിലായിരിക്കില്ല
ബന്ധുക്കള്‍. ഇതോടെ തട്ടിപ്പിന് വീണ്ടും വീണ്ടും കളമൊരുങ്ങുകയും ചെയ്യും.
രക്തം ദാനത്തിന്റെ പേരില്‍ തട്ടിപ്പിനുള്ള സാധ്യത മനസിലാക്കി വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാണ്. പണം വാങ്ങിയുള്ള രക്തദാനം രാജ്യത്ത് നിയമവിരുദ്ധമാണെന്നിരിക്കെ ഇത്തരം സംഘങ്ങളെ ഇല്ലായ്മ ചെയ്യേണ്ടത് ആരോഗ്യമേഖലയ്ക്ക് അത്യാവശ്യമാണ്.
Adjust Story Font
16

