കഴക്കൂട്ടത്ത് വീടിന് തീയിട്ട് ഗുണ്ടയുടെ ആക്രമണം
വീട് കയറി ആക്രമിച്ചതിന് കേസ് കൊടുത്തതിനുള്ള വൈരാഗ്യമാണ് തീയിടാൻ കാരണമെന്ന് പൊലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിന് തീയിട്ട് ഗുണ്ടയുടെ ആക്രമണം. കൽപ്പന കോളനിയിലെ സ്റ്റാലന്റെ വീടാണ് അഗ്നിക്കിരയായത്. നിരവധി കേസുകളിലെ പ്രതിയായ രതീഷാണ് തീയിട്ടത്. ഇയാള്‍ക്കെതിരെ കഴക്കൂട്ടം, കഠിനംകുളം എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. വീട് കയറി ആക്രമിച്ചതിന് കേസ് കൊടുത്തതിനുള്ള വൈരാഗ്യമാണ് തീയിടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ജയിലിലായിരുന്ന പ്രതി ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് ശേഷമാണ് വീട് ആക്രമിച്ചത്. വീട് പൂർണ്ണമായും കത്തി നശിച്ചു.
Next Story
Adjust Story Font
16

