കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തു; വീട് അടിച്ച് തകർത്ത് അക്രമികള്‍
പുതുക്കുറിച്ചി സ്വദേശി നദീറയുടെ വീടാണ് അടിച്ചുതകർത്തത്

തിരുവനന്തപുരം: പെരുമാതുറയിൽ കഞ്ചാവ് മാഫിയ വീട് അടിച്ച് തകർത്തു. അക്രമികൾ വീട്ടുകാരെയും ആക്രമിച്ചു. വീട്ടുകാർ കഠിനംകുളം പൊലീസിൽ പരാതി നൽകി. പുതുക്കുറിച്ചി സ്വദേശി നദീറയുടെ വീടാണ് അടിച്ചുതകർത്തത്.
കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്ന് വീട്ടുകാർ പറയുന്നു. സമീപവാസികളായ ഷിബിൻ, നിബിൻ, കൈഫ് എന്നിവരാണ് വീട് ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആളില്ലാത്ത സമയത്ത് വീട്ടിൻ്റെ മതിൽ ചാടി കടന്നായിരുന്നു ആക്രമണം. ബഹളം കേട്ട് ഓടിയെത്തിയ നദീറയെ ഇവർ ചീത്തവിളിക്കുകയും ആക്രമിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് വീട്ടുകാർ കഠിനംകുളം പൊലീസിൽ പരാതി നൽകി. പരാതി നൽകിയതറിഞ്ഞ സംഘം രാത്രി 8 മണിയോടെ വീട്ടിലെത്തി ജനലുകളും കസേരകളും അടിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നിരവധി കേസുകൾ പ്രതികളാണ് അക്രമികളെന്ന് പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16

