Quantcast

'ഒരുമിച്ചിരുത്തലിന് പകരം ലിംഗനീതി ഉറപ്പാക്കുകയാണ് വേണ്ടത്'; സർക്കാർ നിലപാട് സ്വാഗതം ചെയ്ത് കാന്തപുരം

മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.

MediaOne Logo

Web Desk

  • Published:

    24 Aug 2022 9:19 AM GMT

ഒരുമിച്ചിരുത്തലിന്  പകരം ലിംഗനീതി ഉറപ്പാക്കുകയാണ് വേണ്ടത്; സർക്കാർ നിലപാട് സ്വാഗതം ചെയ്ത് കാന്തപുരം
X

കോഴിക്കോട്: പാഠ്യപദ്ധതി പരിഷ്കരണ കരടിലെ ജെൻഡർ ന്യൂട്രാലിറ്റി നിർദ്ദേശങ്ങളിൽ മാറ്റം വരുത്താനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. ഒരേ വേഷവും ഒരുമിച്ചിരുത്തലും നടപ്പാക്കുന്നതിന് പകരം ലിംഗനീതി ഉറപ്പാക്കുകയാണ് വേണ്ടത് ജനവികാരം ഉൾക്കൊണ്ട് തിരുത്താനും തയാറായ വിദ്യാഭ്യാസവകുപ്പ് അഭിനന്ദനമർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.

നേരത്തെ സർക്കാർ തീരുമാനത്തെ പിന്തുണച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും രംഗത്തെത്തിയിരുന്നു. ജെൻഡർ ന്യൂട്രാലിറ്റിക്കെതിരെ ബോധവത്കരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോധവത്കരത്തിന്റെ ഭാഗമായി പള്ളി ഇമാമുമാർക്ക് പരിശീലനം നൽകുന്ന സെമിനാറും സമസ്ത സംഘടിപ്പിച്ചു. കൂടുതൽ മാറ്റങ്ങൾക്കായി മുഖ്യമന്ത്രിയോട് ആവശ്യമുയർത്തുമെന്നും സമസ്ത് പ്രസിഡന്റ് പറഞ്ഞ

അതേസമയം ജെന്ഡർ ന്യൂട്രാലിറ്റിക്കെതിരായ ബോധവത്കരണം നിർത്തിവെക്കില്ല. ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുന്നതാണ് ഇത്തരം ആശയങ്ങളെന്ന നിലപാടാണ് സമസ്തക്ക്. പള്ളി ഇമാമുമാർക്കായി നടത്തിയ സെമിനാർ ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്ത

തെരഞ്ഞെടുക്കപ്പെട്ട ഇമാമുമാരാണ് ഇന്നത്തെ സെമിനാറിൽ പങ്കെടുത്തത്. സമസ്തയുടെ 100 മണ്ഡലങ്ങളിലും ഇത്തരം പരിശീലനം സംഘടിപ്പിക്കും. ഇതിലൂടെ പതിനായിരത്തോളം വരുന്ന പള്ളികളിലെ പ്രസംഗമായും പൊതുക്ലാസുകളായും ജെൻഡർ ന്യൂട്രാലിറ്റിയെക്കുറിച്ച ബോധവത്കരണം നടത്താനാണ് സമസ്തയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. നിയമസഭയിൽ കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

TAGS :

Next Story