Quantcast

ഫലസ്തീൻ വംശഹത്യക്കെതിരെ പ്രതിഷേധമായി 'ജീനോ സീൻസ്' ചലച്ചിത്ര മേള

വാഴയൂർ സാഫി കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് കോളേജിലെ ജേണലിസം വിഭാഗമാണ് പ്രദർശനം സംഘടിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-11-23 16:44:30.0

Published:

23 Nov 2023 3:25 PM GMT

ഫലസ്തീൻ വംശഹത്യക്കെതിരെ പ്രതിഷേധമായി ജീനോ സീൻസ് ചലച്ചിത്ര മേള
X

വാഴയൂർ: ഫലസ്തീൻ വംശഹത്യക്കെതിരെയുള്ള പ്രതിഷേധമായി ചലച്ചിത്രമേള സംഘടിപ്പിച്ച് വാഴയൂർ സാഫി കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡി. കോളേജിലെ ജേണലിസം വിഭാഗമാണ് പ്രതിമാസ ചലച്ചിത്രമേളയുടെ ഭാഗമായി 'ജെനോ സീൻസ്' എന്ന പേരിൽ ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചത്.

രണ്ടു ദിവസം നീണ്ടുനിന്ന മേളയിൽ മീഡിയ വൺ ടി.വി മാനേജിങ് എഡിറ്റർ സി. ദാവൂദ് മുഖ്യാതിഥിയായിരുന്നു. ''ലോകമാധ്യമങ്ങളും പലസ്തിനും''എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തി. ലോകത്തെ ഏറ്റവും ജീവിത നിലവാരം ഉള്ള ജനതയാണ് പലസ്തീൻ ജനതയെന്നും നിശ്ചയദാർഢ്യം കൊണ്ട് പൊരുതിനിൽക്കുന്ന ജനത പ്രതിസന്ധികളെ സാധ്യതകൾ ആക്കി മാറ്റുന്നവരാണെന്നും മേള ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്ന യുദ്ധം രണ്ട് രാജ്യങ്ങൾ എന്നതിനേക്കാൾ രണ്ട് നിലപാടുകൾ തമ്മിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേളയിൽ ഫലസ്തീൻ ജനതയുടെ ജീവിതവും യുദ്ധഭീകരതയും തുറന്നുകാട്ടുന്ന ഫൈവ് 'ബ്രോക്കൺ ക്യാമറാസ് ', 'ബോൺ ഇൻ ഗസ്സ 'എന്നീ ഡോക്യുമെൻററികളുടെയും 'ഒമർ' ,'ഇറ്റ് മസ്റ്റ് ബി ഹെവൻ 'എന്നീ സിനിമകളുടെ പ്രദർശനവും നടന്നു. സിയാസ് ഫിലിം ക്ലബ്, ഡിപ്പാർട്‌മെന്റ് ഓഫ് ഇംഗ്ലീഷ് എന്നീ വിഭാഗത്തിൽനിന്നും 300 ഓളം വിദ്യാർഥികളാണ് മേളയിൽ പങ്കെടുത്തത്. മേളയിൽ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം മേധാവി ജംഷീൽ അബൂബക്കർ അധ്യാപകരായ നസ്‌റുല്ല വാഴക്കാട്, അഖിൽനാഥ്, നസീഫ് എന്നിവരും പങ്കെടുത്തു.

TAGS :

Next Story