'യൂണിഫോം വിഷയത്തിൽ മുസ്‌ലിം ലീഗ് പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുന്നു, ഭീകരവാദത്തെ മതവത്കരിക്കുന്നു': ജോർജ് കുര്യൻ
വിദ്യാഭ്യാസമന്ത്രി രംഗത്തുവന്നിരിക്കുന്നത് അയ്യപ്പന്റെ പിടിയിൽനിന്ന് കേരളത്തെ രക്ഷിക്കാനാണെങ്കിൽ മുസ്‌ലിം ലീഗിന്റെ കൈകളിൽ മുറുകെപ്പിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ജോർജ് കുര്യൻ ആരോപിച്ചു

ജോർജ് കുര്യൻ Photo: MediaOne
ന്യൂഡൽഹി: പള്ളുരുത്തി സെന്റ്. റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിഷയത്തിൽ പ്രതികരിച്ച രണ്ട് മുസ്‌ലിം ലീഗ് നേതാക്കളും മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ദ്രി ജോർജ് കുര്യൻ. വിദ്യാഭ്യാസമന്ത്രി രംഗത്തുവന്നിരിക്കുന്നത് അയ്യപ്പന്റെ പിടിയിൽനിന്ന് കേരളത്തെ രക്ഷിക്കാനാണെങ്കിൽ മുസ്‌ലിം ലീഗിന്റെ കൈകളിൽ മുറുകെപ്പിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ജോർജ് കുര്യൻ ആരോപിച്ചു.
സ്കൂൾ അധികൃതരുടെ വേഷമല്ല ഇവിടെ വിഷയം. യൂണിഫോമാണ് വിഷയം. ഈ വിഷയത്തിൽ ഇടപെട്ടതിലൂടെ കേരളത്തിൽ ഭീകരവാദത്തെ മതവത്കരിക്കുകയാണ് മുസ്‌ലിം ലീഗ് ചെയ്യുന്നത്. ചന്ദ്രിക പത്രത്തിൽ മുസ്‌ലിം ലീഗ് അധ്യക്ഷൻ എഴുതിയ ലേഖനത്തിലൂടെ ഭീകരതയ്ക്ക് മതത്തിന്റെ പരിവേഷം നൽകുകയാണ് ലീഗുകാർ. ഈ ലേഖനത്തിന് മുമ്പ് കേരളത്തിലെ ന്യൂനപക്ഷങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാൽ ഈ ലേഖനത്തിലൂടെ മുസ്‌ലിം ലീഗുകാർ പ്രശ്നം മതപരമാക്കി മാറ്റിയെന്നും ജോർജ് കുര്യൻ ആരോപിച്ചു.
'മുസ്‌ലിം ലീഗ് അധ്യക്ഷന്റെ ലേഖനത്തോട് കോൺഗ്രസ് നേതാക്കളാരും പ്രതികരിച്ചുകണ്ടില്ല. കോൺഗ്രസിന്റെ അറിവോടെയാണ് പ്രതികരണം. കോൺഗ്രസിന്റെ രാജകുമാരനും രാജകുമാരിക്കും വയനാട്ടിൽ ജയിക്കണമെങ്കിൽ ലീഗിന്റെ വോട്ട് വേണം. അതുകൊണ്ട് തന്നെ ഒറ്റ കോൺഗ്രസുകാരനും ഈ വിഷയത്തിൽ ലീഗിനെ എതിർക്കില്ലെന്നുറപ്പാണെന്നും ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു.
Adjust Story Font
16

