Quantcast

സോണ്ടയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ജർമൻ പൗരൻ പാട്രിക് ബോവർ

നെതര്‍ലന്‍റ്സില്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ക്ഷണിച്ചത് ഇന്ത്യന്‍ എംബസി ആയിരുന്നുവെന്നും പാട്രിക്ക് പറയുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-31 05:37:57.0

Published:

31 March 2023 4:51 AM GMT

Zonta Infratech, German citizen, സോണ്ട
X

കൊച്ചി: സോണ്ടയ്ക്കെതിരെ ബെംഗളൂരു പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നിക്ഷേപകനായ ജര്‍മന്‍ പൗരന്‍ പാട്രിക് ബോവര്‍. രാജ്കുമാര്‍ ചെല്ലപ്പന്‍ എം.ഡിയായ സോണ്ട കമ്പനിയില്‍ നാല്‍പത് കോടിയിലധികം രൂപയാണ് ജര്‍മന്‍ പൗരനായ പാട്രിക് ബോവര്‍ നിക്ഷേപിച്ചത്. എന്നാല്‍ നിശ്ചിത സമയത്തിനകം നിക്ഷേപം തിരിച്ചുതരാനോ മറ്റു ഇടപാടുകള്‍ക്കോ രാജ്കുമാര്‍ ചെല്ലപ്പന്‍ തയ്യാറായില്ലെന്ന് പാട്രിക് പറഞ്ഞു. വഞ്ചന നടത്തിയ രാജ്കുമാറിനെതിരെ നടപടി വേണമെന്നും ബോവര്‍ വ്യക്തമാക്കി. പാട്രിക് ബോവര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

നെതര്‍ലന്‍റ്സില്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ക്ഷണിച്ചത് ഇന്ത്യന്‍ എംബസി ആയിരുന്നുവെന്നും പാട്രിക്ക് പറയുന്നു. കൂടിക്കാഴ്ചക്ക് എത്തിയപ്പോഴാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന കാര്യം അറിഞ്ഞതെന്നും പാട്രിക് ബോവര്‍ പറഞ്ഞു.

TAGS :

Next Story