Quantcast

ആഗോള എണ്ണ വിപണിയിൽ വില കുതിച്ചുയർന്നു; ബാരലിന് 87 ഡോളർ, 7 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

സൗദിക്കും യു എ ഇക്കുമെതിരെ ഹൂതികൾ നടത്തിയ ആക്രമണം സൃഷ്ടിക്കുന്ന ആശങ്ക വില വർധനക്ക് കാരണമായിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-01-18 04:10:18.0

Published:

18 Jan 2022 3:59 AM GMT

ആഗോള എണ്ണ വിപണിയിൽ വില കുതിച്ചുയർന്നു; ബാരലിന് 87 ഡോളർ, 7 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്
X

ആഗോള എണ്ണവിപണിയിൽ വില കുതിച്ചുയർന്നു. ആഗോള എണ്ണ ബാരലിന് 87 ഡോളറായി വില ഉയർന്നു. 7 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. സൗദിക്കും യു എ ഇക്കുമെതിരെ ഹൂതികൾ നടത്തിയ ആക്രമണം സൃഷ്ടിക്കുന്ന ആശങ്ക വില വർധനക്ക് കാരണമായിട്ടുണ്ട്.

അബൂദബി വ്യവസായ മേഖലയായ മുസഫയിൽ മൂന്ന്​ പെട്രോളിയം ടാങ്കുകൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ ​ രണ്ട്​ ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന്​ പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ വിശദവിവരങ്ങൾ അറിവായിട്ടില്ലെന്ന്​ ഇന്ത്യന്‍ എംബസി പ്രതികരിച്ചു. പിന്നിട്ട 24 മണിക്കൂറിനുള്ളിൽ 230 ഹൂത്തി ഭീകരരെ വധിച്ചതായി സൗദി സഖ്യസേന വ്യക്​തമാക്കി. മആരിബിലും സൻആയിലും വൻ ആക്രമണമാണ്​ തുടരുന്നത്​. ഇതിനിടയിലാണ് ആഗോള എന്ന വിലയിൽ വാൻ വർധനവ് രേഖപ്പെടുത്തിയത്.

അതിനിടെ യെമനിൽ അധിനിവേശം നടത്തുന്നവർക്കെതിരെ കൂടുതൽ ശക്​തമായ ആക്രമണങ്ങൾ തുടരുമെന്ന്​​ ഹൂത്തി വിഭാഗം അറിയിച്ചു. യു.എ.ഇക്ക്​ നേരെ നടന്ന ആക്രമണത്തെ അമേരിക്കയും യൂറോപ്യൻ യൂനിയനും അപലപിച്ചു. മേഖലയുടെ സമാധാനം തകർക്കുന്ന ആക്രമണമാണിതെന്നും യു.എ.ഇയുടെ സുരക്ഷയ്ക്ക്​ പൂർണ പിന്തുണ നൽകുമെന്നും വിവിധ ലോക രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. എല്ലാ ഗൾഫ്​ രാജ്യങ്ങളും യു.എ.ഇക്ക്​ പിന്തുണ പ്രഖ്യാപിച്ചു. ആക്രമണത്തെ അറബ്​ ലീഗ്​ അപലപിച്ചു.

TAGS :

Next Story