Quantcast

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും പിടിച്ചെടുത്തു

ഭൂമി ഇടപാടുകളുടെ രേഖകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-10-19 03:53:53.0

Published:

19 Oct 2025 7:43 AM IST

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ   നിന്ന് സ്വർണ്ണവും പണവും പിടിച്ചെടുത്തു
X

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വർണ്ണവും പണവും പിടിച്ചെടുത്തു . പോറ്റിയുടെ വീട്ടിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് ആഭരണമായിട്ടുള്ള സ്വർണ്ണം പിടിച്ചെടുത്തത്. ഭൂമി ഇടപാടുകളുടെ രേഖകളും പരിശോധനയില്‍ കണ്ടെത്തി. ഭൂമി വാങ്ങിയത് തട്ടിപ്പുകളിലൂടെ സ്വന്തമാക്കിയ പണമുപയോഗിച്ചെന്നാണ് സംശയം.ഇന്നലെ എട്ടുമണിക്കൂറോളമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തിയത്. 30 കോടിയുടെ ഭൂമിയിടപാടുകള്‍ നടത്തിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.എന്നാല്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ.

അതിനിടെ, പോറ്റിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണസംഘം വൈകാതെ ബംഗളൂരുവിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുക്കും. ചോദ്യം ചെയ്യലില്‍ പോറ്റിയിൽ നിന്ന് നിർണായക വിവരങ്ങൾ എസ് ഐ ടിക്ക് ലഭിച്ചിട്ടുണ്ട്.

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രാഥമിക ചോദ്യം ചെയ്യലിൽ പോറ്റി ഗൂഢാലോചന വിവരങ്ങൾപോറ്റി അന്വേഷണ സംഘവുമായി പങ്കുവെച്ചിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോറ്റിയിൽ നിന്ന് ചോദിച്ചറിയാനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം.

മുരാരി ബാബു അടക്കമുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യും. അതിനുശേഷമാണ് ദേവസ്വം ബോർഡ് മുൻ അംഗങ്ങളെ വിളിച്ചുവരുത്തുക. ശബരിമല, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് ശബരിമല എന്നിവിടങ്ങളിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.


TAGS :

Next Story