Quantcast

സിനിമാസ്റ്റൈലിൽ‌ സ്വർണ കവർച്ച; വാഹനം ഉപേക്ഷിച്ച നിലയിൽ

രണ്ടേകാൽ കോടിയുടെ ആഭരണങ്ങളാണ് കവർന്നത്

MediaOne Logo

Web Desk

  • Updated:

    2024-09-26 10:23:55.0

Published:

26 Sept 2024 3:43 PM IST

Gold heist in cinema style; The vehicle was found abandoned
X

തൃശൂർ: കുതിരാൻ ദേശീയപാതയിലെ സ്വർണ കവർച്ചാകേസിൽ പരാതിക്കാരന്റെ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അക്രമിസംഘം തട്ടിയെടുത്ത വാഹനമാണ് പൂച്ചട്ടിക്കടുത്ത് കണ്ടെത്തിയത്. മൂന്നു വാഹനങ്ങളിൽ എത്തിയ അക്രമിസംഘം സ്വർണ വ്യാപാരിയെയും സുഹൃത്തിനെയും മറ്റു വാഹനങ്ങളിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

സിനിമയെവെല്ലുന്ന രീതിയിൽ രണ്ടേകാൽ കോടിയുടെ ആഭരണങ്ങളാണ് കവർന്നത്. ആഭരണക്കവർച്ചയുടെ ദൃശ്യങ്ങൾ പിറകിൽ വന്ന വാഹനത്തിലെ ക്യാമറയാണ് ഒപ്പിയെടുത്തത്. കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലേക്ക് കാറില്‍ സ്വര്‍ണാഭരണവുമായി വരികയായിരുന്നു കിഴക്കേക്കോട്ട നടക്കിലാല്‍ അരുണ്‍ സണ്ണിയെന്ന സ്വര്‍ണവ്യാപാരിയും സുഹൃത്ത് റോജി തോമസും. മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം കുതിരാൻ കല്ലിടുക്കിൽ വച്ച് വാഹനം തടഞ്ഞു. ഇരുവരെയും അക്രമികൾ സഞ്ചരിച്ച കാറിലേക്ക് കയറ്റി.

അരുണിനെയും റോജിയെയും വഴിയിൽ ഇറക്കി വിട്ടാണ് സംഘം സ്വർണവുമായി കടന്നത്. രണ്ടേകാൽ കോടി വിലമതിക്കുന്ന രണ്ടു കിലോ അറുനൂറു ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്. അക്രമി സംഘത്തെ കുറിച്ചുള്ള വ്യക്തമായ സൂചന പൊലീസിന് ലഭിച്ചുകഴിഞ്ഞു. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ.

TAGS :

Next Story