വീണ്ടും കുതിപ്പ്; സ്വർണവില പുതിയ റെക്കോഡിൽ
ഒരു ഗ്രാം സ്വര്‍ണത്തിന് 13,165 രൂപയാണ് ഇന്നത്തെ വില.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്. 22 ക്യാരറ്റ് സ്വർണത്തിന് പവന് 835 രൂപ വര്‍ധിച്ച് 1,05,600 രൂപ രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 13,200 രൂപയാണ് ഇന്നത്തെ വില.
ഡിസംബര്‍ 23നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണവില ലക്ഷം കടന്നത്. പിന്നീട് 27 വരെ വലിയ വ്യത്യാസങ്ങളില്ലാതെ പോയി. 27ന് 1,03,560 രൂപയിലെത്തിയ സ്വര്‍ണവില കഴിഞ്ഞയാഴ്ച 98,920 എന്ന നിരക്കിലേക്ക് കുറഞ്ഞിരുന്നു.
ശേഷം ചെറിയ രീതിയില്‍ ഏറ്റക്കുറവുണ്ടായെങ്കിലും വീണ്ടും വര്‍ധിക്കുകയായിരുന്നു. ഇന്നലെ ഒരു പവന് 1,04,520 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയാണ് ഇന്ന് പവന് 800 രൂപ വര്‍ധിച്ച് 1,05,320 രൂപ എന്ന നിരക്കിലെത്തിയത്. ഗ്രാമിന് 100 രൂപയാണ് കൂടിയത്.
അന്താരാഷ്ട്ര വിലവ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും വലിയസ്വാധീനം ചെലുത്തുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാനുളള മറ്റൊരു പ്രധാന കാരണം.
Adjust Story Font
16

