Quantcast

പിടിച്ചാല്‍ കിട്ടില്ല; കുതിച്ചുയര്‍ന്ന് സ്വര്‍ണവില

പവന് 37440 രൂപയാണ് ഇന്നത്തെ വില

MediaOne Logo

Web Desk

  • Updated:

    2022-02-12 07:30:16.0

Published:

12 Feb 2022 10:47 AM IST

പിടിച്ചാല്‍ കിട്ടില്ല; കുതിച്ചുയര്‍ന്ന് സ്വര്‍ണവില
X

സ്വര്‍ണവിലയിൽ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് 37,440 രൂപയായി. റഷ്യ-യുക്രൈന്‍ സംഘര്‍ഷ സാധ്യതയെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 36,640 രൂപ. ഇന്നത് 37,440. രണ്ടു വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധ. 18 കാരറ്റ് വിഭാഗത്തിലും സ്വർണത്തിന് വില കുത്തനെ ഉയർന്നു. 30,920 രൂപയാണ് ഇന്ന് ഒരു പവന്‍ 18 കാരറ്റ് സ്വർണത്തിന് വില. നേരിയ ചാഞ്ചാട്ടം മാത്രമായിരുന്നു കഴിഞ്ഞ മാസങ്ങളിൽ സ്വര്‍ണ വിപണിയിലുണ്ടായിരുന്നത്. അതിന് ശേഷമാണ് ഈ കുതിപ്പ്.

അന്താരാഷ്ട്ര വിപണിയിൽ 35 ഡോളറിന്‍റെ വര്‍ധനയാണ് സ്വര്‍ണ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് ആനുപാതികമായുള്ള വില വര്‍ധന രാജ്യത്ത് ഉണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചന.

TAGS :

Next Story