Quantcast

ലക്ഷം തൊട്ട് സ്വര്‍ണവില; പവന് 1,01,600 രൂപ

12700 രൂപയാണ് ഒരു ഗ്രാം സ്വർണ വില

MediaOne Logo

Web Desk

  • Updated:

    2025-12-23 05:48:26.0

Published:

23 Dec 2025 9:41 AM IST

ലക്ഷം തൊട്ട് സ്വര്‍ണവില; പവന് 1,01,600 രൂപ
X

കൊച്ചി: സ്വർണ വില സർവകാല റെക്കോഡിൽ. വില ഒരു ലക്ഷം കടന്നു. 1,01,600 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. 12700 രൂപയാണ് ഒരു ഗ്രാം സ്വർണ വില.പവന് 1760 രൂപയും ഗ്രാമിന് 220 രൂപയും കൂടി.

കേരളത്തിൽ 2000 ടണ്ണിലധികം സ്വർണമാണ് ജനങ്ങളുടെ കൈവശമുള്ളത്. കേരളത്തിൽ ഒരു വർഷം നടക്കുന്ന വിറ്റു വരവ് 125-150 ടണ്ണിലധികവും. യുഎസ് പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന സൂചനകളും,യുഎസ് പലിശ നിരക്ക് വീണ്ടും കുറയ്ക്കു വന്ന സൂചനകളും, ഡോളറിന്റെ മൂല്യ ശോഷണവും, അന്താരാഷ്ട്ര സംഘർഷങ്ങളും, സ്വർണത്തെ ഏറ്റവും സുരക്ഷിത നിക്ഷേപം ആക്കി മാറ്റിയതാണ് വില ഉയരുന്നതിന്റെ കാരണം.

2020ൽ 40,000 രൂപ വില ഉണ്ടായിരുന്ന സ്വർണം 5 വർഷത്തിനുശേഷം 60,000ത്തിനു മുകളിൽ രൂപയാണ് വർധിച്ചത്. 2020ൽ 2000 ഡോളർ ആയിരുന്നു അന്താരാഷ്ട്ര സ്വർണവില. അഞ്ചുവർഷത്തിനുള്ളിൽ 2500 ഡോളർ ആണ് അന്താരാഷ്ട്ര വില വർധിച്ചത്. 2020ൽ രൂപയുടെ വിനിമയ നിരക്ക് 71ൽ നിന്നും 91ലേക്ക് എത്തിയതും ആഭ്യന്തര സ്വർണവില ഉയരുന്നതിന് കാരണമായി.

അന്താരാഷ്ട്ര സ്വർണവില ഇപ്പോൾ 4487 ഡോളറിലാണ്. വൻകിട നിക്ഷേപകർ താൽക്കാലിക ലാഭമെടുപ്പ് നടത്തിയാൽ വിലയിൽ ചെറിയ കുറവ് വന്നേക്കാം. 4500 ഡോളർ കടന്നു മുന്നോട്ട് നീങ്ങിയാൽ വീണ്ടും വലിയതോതിൽ വില വർധിക്കാനാണ് സാധ്യത.

TAGS :

Next Story