Quantcast

യുദ്ധം തുടങ്ങി, സ്വര്‍ണവില കുതിക്കുന്നു; പവന് കൂടിയത് 680 രൂപ

റഷ്യ - യുക്രൈന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

MediaOne Logo

Web Desk

  • Published:

    24 Feb 2022 6:08 AM GMT

യുദ്ധം തുടങ്ങി, സ്വര്‍ണവില കുതിക്കുന്നു; പവന് കൂടിയത് 680 രൂപ
X

ഒറ്റ രാത്രി കൊണ്ട് സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടി. പവന് 680 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 37,480 രൂപയാണ് വില. ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തി.

രാജ്യാന്തര വിപണിയിലെ മാറ്റമാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം. റഷ്യ - യുക്രൈന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണ വില.

ഈ വര്‍ഷം ജനുവരി ആദ്യം മുതൽ കൂടിയും കുറഞ്ഞുമിരിക്കുകയാണ് സ്വർണവില. ഈ മാസം തുടക്കത്തിൽ മാറ്റമില്ലാതെ തുടങ്ങിയ സ്വർണവില പിന്നീട് കുതിച്ചുയരുകയായിരുന്നു.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയും ഉയര്‍ന്നു. ബാരലിന് 100 ഡോളര്‍ കടന്നു. ഏഴു വര്‍ഷത്തിനിടെ ആദ്യമായാണ് അസംസ്കൃത എണ്ണവില 100 ഡോളര്‍ പിന്നിടുന്നത്. കഴിഞ്ഞ നവംബറിനു ശേഷം 30 ശതമാനത്തിലേറെയാണ് എണ്ണവിലയിലുണ്ടായ വര്‍ധന. കോവിഡിന്‍റെ ആഘാതത്തില്‍ നിന്ന് ആഗോള സമ്പദ് ഘടന തിരിച്ചുവരവ് തുടങ്ങിയതോടെ ഡിമാന്‍ഡ് കൂടിയതോടെ വില വര്‍ധിക്കുകയായിരുന്നു.


TAGS :

Next Story