Quantcast

എന്തൊരു കുതിപ്പ്; 2400 രൂപയുടെ വര്‍ധന, പവന് 94,360 രൂപ

സമീപ കാലത്തായി ഒറ്റ ദിവസം വർധിക്കുന്ന ഏറ്റവും വലിയ വില നിലവാരം ആണിത്

MediaOne Logo

Web Desk

  • Published:

    14 Oct 2025 10:01 AM IST

എന്തൊരു കുതിപ്പ്; 2400 രൂപയുടെ വര്‍ധന, പവന്  94,360 രൂപ
X

Representation Image

കൊച്ചി: കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 300 രൂപയും ഒരു പവൻ സ്വർണത്തിന് 2400 രൂപയുടെയും വർധനവാണ് ഉണ്ടായത് . ഇതനുസരിച്ച് ഒരു ഗ്രാം സ്വർണത്തിന് 11795 രൂപയും ഒരു പവൻ സ്വർണത്തിന് 94,360 രൂപയുമായി.

സമീപ കാലത്തായി ഒറ്റ ദിവസം വർധിക്കുന്ന ഏറ്റവും വലിയ വില നിലവാരം ആണിത്. അന്താരാഷ്ട്ര സ്വർണവില 4165 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.76. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ 102500 രൂപ എങ്കിലും നൽകണം.

TAGS :

Next Story