Quantcast

സ്വര്‍ണവില വീണ്ടും റെക്കോഡില്‍; പവന് 46480 രൂപ

ഒക്ടോബര്‍ 28 നും 29നും രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് കേരള വിപണിയില്‍ ചരിത്രത്തില്‍ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്

MediaOne Logo

Web Desk

  • Updated:

    2023-11-29 07:56:15.0

Published:

29 Nov 2023 4:25 AM GMT

gold necklace
X

പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ. ഗ്രാമിന് 75 രൂപ വർധിച്ച് 5810 ആയി. പവന് 600 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ വാങ്ങാന്‍ 46480 രൂപ കൊടുക്കേണ്ടി വരും.

ഇന്ന് പവന് 600 രൂപ വർധിച്ചാണ് 46,480 രൂപയായത്. ഗ്രാമിന് 75 രൂപ വർധിച്ച് 5810 രൂപയുമായി. 45,880 രൂപയായിരുന്നു ഇന്നലെ വില.നവംബർ 13ന് 44,360 ആയിരുന്നു പവൻ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 16 ദിവസംകൊണ്ട് 2120 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില ട്രോയ് ഔൺസിന് 2045 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വർണത്തിന്‍റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.

അഞ്ച് ശതമാന പണിക്കൂലി 2334 രൂപയും മൂന്ന് ശതമാനം ജി.എസ്.ടിയായി 1464 രൂപ ​കൂടി ചേർത്താൽ പവൻ്റെ വില വില 50,000 കടക്കും. ഇതിനൊപ്പം ഹാൾമാർക്ക് യുണിക് ഐഡന്‍റിഫിക്കേഷൻ ചാർജ് കൂടിയാവുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഏകദേശം 50,313.12 രൂപ നൽകേണ്ടി വരും.



TAGS :

Next Story