Quantcast

എന്തൊരു പോക്കാ...; 60000 കടന്ന് സ്വര്‍ണ വില

ഗ്രാമിന് 7525 രൂപയാണ് വില

MediaOne Logo

Web Desk

  • Updated:

    2025-01-22 07:16:28.0

Published:

22 Jan 2025 10:10 AM IST

gold
X

കൊച്ചി: കേരളത്തിൽ സ്വർണ വില ആദ്യമായി അറുപതിനായിരം കടന്നു. പവന് 60200 രൂപയാണ് ഇന്നത്തെ വില. പണിക്കൂലി ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 65,000 രൂപ നൽകേണ്ടിവരും.

സ്വർണ വില ആദ്യമായാണ് അറുപതിനായിരം തൊടുന്നത്. പവന് 600 രൂപയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 75 രൂപയും കൂടി. സ്വർണം ഗ്രാമിന് 7525 രൂപയിലെത്തി. നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിന് സീസൺ സമയമാണ്. ഈ സീസൺ ഡിമാൻഡ് ആണ് സ്വർണവില ഉയരാൻ പ്രധാന കാരണം.

ട്രംപിന്‍റെ വരവും ഇപ്പോൾ അമേരിക്കൻ ഭരണകൂടം എടുത്തുകൊണ്ടിരിക്കുന്ന നടപടികളും സ്വർണത്തിന്‍റെ വിലയെ സ്വാധീനിച്ചിട്ടുണ്ട്. ഡി ഡോളറൈസേഷൻ എതിരെ ശക്തമായ നടപടി ട്രംപ് എടുത്താൽ സ്വർണ വില ഇനിയും കൂടാനുള്ള സാധ്യതയുണ്ട്. അതേസമയം റഷ്യ-യുക്രൈന്‍ സംഘർഷത്തിൽ അയവുവന്നാൽ സ്വർണവില കുറഞ്ഞേക്കാമെന്നും വ്യാപാരികൾ പറയുന്നു.



TAGS :

Next Story