കത്തിക്കയറി സ്വര്‍ണ വില; പവന് 60760 രൂപ
ഒരു ഗ്രാമിന് 7595 രൂപയാണ്

കൊച്ചി: സ്വർണ വില വീണ്ടും റെക്കോഡിൽ. പവന് 60760 രൂപയായി. ഒരു ഗ്രാമിന് 7595 രൂപയാണ്. പവന് 680 രൂപയും ഗ്രാമിന് 85 രൂപയുമാണ് കൂടിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്വർണ വില ആദ്യമായി അറുപതിനായിരം കടന്നത്. അന്ന് 60200 രൂപയായിരുന്നു ഒരു പവന്‍റെ വില. നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിന് സീസൺ സമയമാണ്. ഈ സീസൺ ഡിമാൻഡ് ആണ് സ്വർണവില ഉയരാൻ പ്രധാന കാരണം.
ട്രംപിന്‍റെ വരവും ഇപ്പോൾ അമേരിക്കൻ ഭരണകൂടം എടുത്തുകൊണ്ടിരിക്കുന്ന നടപടികളും സ്വർണത്തിന്‍റെ വിലയെ സ്വാധീനിച്ചിട്ടുണ്ട്. ഡി ഡോളറൈസേഷൻ എതിരെ ശക്തമായ നടപടി ട്രംപ് എടുത്താൽ സ്വർണ വില ഇനിയും കൂടാനുള്ള സാധ്യതയുണ്ട്. അതേസമയം റഷ്യ-യുക്രൈന്‍ സംഘർഷത്തിൽ അയവുവന്നാൽ സ്വർണവില കുറഞ്ഞേക്കാമെന്നും വ്യാപാരികൾ പറയുന്നു.
Next Story
Adjust Story Font
16

