ഉച്ചക്ക് വീണ്ടും ഇടിഞ്ഞു; പവന് 960 രൂപ കുറഞ്ഞു
രാവിലെ 22 കാരറ്റിന് ഗ്രാമിന് 295 രൂപ കുറഞ്ഞ് ഗ്രാമിന് 11420 രൂപയായിരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് . ഉച്ചക്ക് പുറത്തുവിട്ട പുതുക്കിയ നിരക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന് 960 രൂപ കുറഞ്ഞ് വില 90,400 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വില 11,300 രൂപയാണ്.
രാവിലെ 22 കാരറ്റിന് ഗ്രാമിന് 295 രൂപ കുറഞ്ഞ് ഗ്രാമിന് 11420 രൂപയായിരുന്നു. ഒരു പവന് 91360 രൂപയായിരുന്നു രാവിലത്തെ വില.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3,550 ഡോളറിനും വെള്ളി 40.70 ഡോളറിനും സമീപമാണ്. നവംബർ 10ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവുകൾക്കു പിന്നാലെയും വിപണിയിൽ ശക്തമായ തിരിച്ചുകയറ്റം ഉണ്ടായിട്ടില്ല. അമേരിക്കൻ ഓഹരി വിപണിയിലെ തളർച്ചയും ഡോളറിന്റെ നീക്കങ്ങളും നിക്ഷേപകരുടെ പണലഭ്യതാ സമ്മർദവും സ്വർണത്തെ ബാധിക്കുന്നുണ്ട്. ഉയർന്ന വിലയിൽ വൻതോതിൽ സ്വർണം വാങ്ങിയ വലിയ നിക്ഷേപകർ ഇപ്പോഴത്തെ വിലയിടിവിൽ വലിയ നഷ്ടത്തിലാണ്. നഷ്ടം നികത്താൻ കൂടുതൽ നിക്ഷേപം നടത്താനുള്ള ശേഷി കുറഞ്ഞതും വില താഴുമ്പോൾ വാങ്ങൽ പിന്തുണ ദുർബലമാകാൻ കാരണമായിട്ടുണ്ട്.
മാർജിൻ കോളുകളും പണലഭ്യതാ ആവശ്യങ്ങളും ചില നിക്ഷേപകരെ കൈവശമുള്ള സ്വർണം വിറ്റഴിക്കാനും പ്രേരിപ്പിക്കുന്നു. അമേരിക്കൻ സാമ്പത്തിക സൂചികകളും ഫെഡറൽ റിസർവിന്റെ പലിശനയ സൂചനകളുമായിരിക്കും ഇനി സ്വർണ വിപണിയുടെ ഗതി നിർണയിക്കുക. 3,500 ഡോളർ നിർണായക പിന്തുണാ നിലവാരമാണ്.
Adjust Story Font
16

