Quantcast

സ്വർണക്കടത്ത് കേസ്: പ്രതികൾക്കെതിരെ അവരുടെ മൊഴികളല്ലാതെ മറ്റ് തെളിവുകളില്ലെന്ന് കോടതി

കേസില്‍ സരിത്തിനും സന്ദീപിനും ജാമ്യത്തിന് അർഹതയുണ്ടെന്നും കോടതി

MediaOne Logo

Web Desk

  • Published:

    29 April 2021 1:19 AM GMT

സ്വർണക്കടത്ത് കേസ്: പ്രതികൾക്കെതിരെ അവരുടെ മൊഴികളല്ലാതെ മറ്റ് തെളിവുകളില്ലെന്ന് കോടതി
X

സ്വർണക്കടത്ത് കേസിൽ പ്രതികൾക്കെതിരെ അവരുടെ മൊഴികളല്ലാതെ മറ്റ് തെളിവുകളില്ലെന്ന് കോടതി. സമാനമായ രീതിയിൽ 20 തവണ സ്വർണം കടത്തി എന്നതിന് കസ്റ്റഡിയിൽ ഇരുവരും നൽകിയ മൊഴിയല്ലാതെ മറ്റു തെളിവുകളില്ലെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി.

കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്‌ന സുരേഷിനും ശിവശങ്കറിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ കുറ്റകൃത്യത്തിൽ സമാന പങ്കാളിത്തമുള്ള സരിത്തിനും സന്ദീപിനും ജാമ്യത്തിന് അർഹതയുണ്ടെന്നു പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചുമതല വഹിക്കുന്ന അഡി. സെഷൻസ് ജഡ്‌ജി ഡി. സുരേഷ് കുമാറിന്‍റെ വിധിയിൽ പറയുന്നു. സരിത്തും സന്ദീപും മുഖ്യ സൂത്രധാരകൻമാരാണെന്ന ഇഡിയുടെ വാദത്തിനും തെളിവില്ല. കേസിന്‍റെ അന്വേഷണം ഏറെക്കുറെ പൂർത്തിയായെന്നും കോടതി പറഞ്ഞു.

പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ സാധ്യതയില്ല. കോവിഡ് സാഹചര്യത്തിൽ ഇവർ ജയിലിൽ തുടരേണ്ടതില്ലെന്നും കോടതി അറിയിച്ചു. ജനാധിപത്യരാജ്യമെന്ന നിലയിൽ ഇവിടെ എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണ്. ജാമ്യം നിഷേധിക്കാൻ മതിയായ കാരണമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

TAGS :

Next Story