Quantcast

വിവാഹ ദിനത്തിൽ മോഷണം പോയ സ്വർണാഭരണങ്ങൾ വധുവിന്റെ വീടിന് സമീപം ഉപേക്ഷിച്ച നിലയിൽ

വിവാഹശേഷം വീട്ടിലെത്തിയ വധു ആഭരണങ്ങൾ കിടപ്പുമുറിയിൽ അഴിച്ചുവയ്ക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2024-09-19 16:03:33.0

Published:

19 Sept 2024 9:32 PM IST

gold stolen on the wedding day was left near the brides house
X

തിരുവനന്തപുരം: വിവാഹ ദിനത്തിൽ മോഷണം പോയ വധുവിന്റെ 25 പവൻ സ്വർണാഭരണങ്ങൾ വീടിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. മാറനല്ലൂര്‍ പൂന്നാവൂര്‍ സ്വദേശി ഗിലിന്റെ ഭാര്യ ഹന്ന അണിഞ്ഞിരുന്ന വളയും മാലയും ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് ഉത്രാട ദിനത്തിൽ മോഷണം പോയത്.

വിവാഹശേഷം വീട്ടിലെത്തിയ വധു ആഭരണങ്ങൾ കിടപ്പുമുറിയിൽ അഴിച്ചുവയ്ക്കുകയായിരുന്നു. തുടർന്ന് വീടിന് തൊട്ടടുത്തുള്ള ഹാളിൽ വിവാഹസത്കാരത്തിന് പോയി തിരിച്ചുവന്നപ്പോഴാണ് ഇവ മോഷണം പോയതറിഞ്ഞത്. പിറ്റേന്നു രാവിലെ തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും ആഭരണങ്ങൾ കണ്ടെത്താനായില്ല.

എന്നാൽ, ഇന്ന് രാവിലെ വീടിനു സമീപത്തെ വഴിയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞും വഴിയിലുമായി ആഭരണങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മോഷണം പോയ 25 പവനും തിരിച്ചുകിട്ടി. എന്നാൽ മോഷണത്തിനും വഴിയിൽ ഉപേക്ഷിച്ചതിനും പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

TAGS :

Next Story