Quantcast

കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി

രണ്ട് യാത്രക്കാരുടെ ബാഗേജിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2023-01-31 16:18:13.0

Published:

31 Jan 2023 9:45 PM IST

കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി
X

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒരു കോടിയിലധികം രൂപ മൂല്യമുള്ള സ്വർണം പിടികൂടി. 2,182 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

രണ്ട് യാത്രക്കാരുടെ ബാഗേജിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. കഴിഞ്ഞദിവസവും രണ്ട് രണ്ട് യാത്രക്കാരിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു.

‌1.299 കിലോ ഗ്രാം സ്വർണമാണ് പിടികൂടിയിരുന്നത്. ഇരിക്കൂർ സ്വദേശിനിയിൽ നിന്നും 24 ലക്ഷം രൂപ വരുന്ന 500 ഗ്രാം സ്വർണാഭരണങ്ങളും കാസർഗോഡ് സ്വദേശി മുഹമ്മദ് നസീറിൽ നിന്നും 45 ലക്ഷം രൂപ വരുന്ന 799 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.

TAGS :

Next Story